വാഴയില്‍നിന്ന് മൂല്യവര്‍ധിത ഉല്പന്നം പുറത്തിറക്കി
text_fieldsപാഡി അഗ്രോയുടെ മൂല്യവര്‍ധിത ഉല്പന്നത്തിന്റെ വിതരണോദ്ഘാടനം മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു
കോടാലി: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയായ പാഡി അഗ്രോയുടെ മൂല്യവര്‍ധിത ഉല്പന്നമായ ബനാന ഫിറ്റിന്റെ വിതരണോദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ബി. അശോകിന് നല്കി നിര്‍വഹിച്ചു.ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ കൃഷി ഡയറക്ടര്‍ സാംബശിവ റാവു, അഡീഷനല്‍ ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, സാബിര്‍ ഹുസൈന്, പാഡി അഗ്രോ ചെയര്മാന് ശ്രുതി അജു, മാനേജിങ് ഡയറക്ടര്‍ ഷാന്റോ കൈതാരത്ത്, വി.എസ്. നിജില്‍, വിശാഖ്, ഡോ. അരുണ്‍ പി. ദേവ് എന്നിവര്‍ പങ്കെടുത്തു.

