Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴീക്കോട​െൻറ ജീവൻ...

അഴീക്കോട​െൻറ ജീവൻ പൊലിഞ്ഞ മണ്ണ് സി.പി.എം ഏറ്റെടുക്കുന്നു

text_fields
bookmark_border
അഴീക്കോട​െൻറ ജീവൻ പൊലിഞ്ഞ മണ്ണ് സി.പി.എം ഏറ്റെടുക്കുന്നു
cancel
camera_alt

തൃശൂർ പോസ്​റ്റ്​ ഓഫിസ് റോഡിൽ അഴീക്കോടൻ രാഘവൻ കുത്തേറ്റുവീണ സ്ഥലം

തൃശൂർ: സി.പി.എം നേതാവ്​ അഴീക്കോടൻ രാഘവ​െൻറ രക്തസാക്ഷിത്വത്തിന് ഇന്ന് 48 വർഷം. കേരളം കണ്ട ഏറ്റവും വലിയ രാഷ്​ട്രീയക്കൊലപാതകമായി അടയാളപ്പെടുത്തിയതായിരുന്നു 1972 സെപ്റ്റംബർ 23ന്​ രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയില്‍ നടന്ന ആ കൊലപാതകം.

എറണാകുളത്ത് പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ അഴീക്കോടൻ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്​ സ്​റ്റാന്‍ഡിനടുത്തുള്ള ചെട്ടിയങ്ങാടിയില്‍ ഇറങ്ങി ചെമ്പോട്ടില്‍ ലെയിനിലുള്ള താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുന്നതിനിടെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം കുത്തിവീഴ്ത്തിയത്.

ഇവിടെ സ്മൃതിമണ്ഡപമൊരുക്കിയാണ് എല്ലാ വർഷവും സി.പി.എം പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കാറുള്ളത്. അഴീക്കോടൻ വീണുമരിച്ച റോഡിനോട് ചേർന്ന സ്ഥലം വിലയ്​ക്ക് വാങ്ങാനാണ് ഇപ്പോൾ തീരുമാനം. ഈ സ്ഥലം ഇപ്പോൾ വെറുതെ കിടക്കുകയാണ്.

അഞ്ച് സെൻറിലധികമുള്ള സ്ഥലത്തി​െൻറ ഉടമയുമായി ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് അഴീക്കോട​െൻറ പേരിലാണ്. സി.ഐ.ടി.യു ആസ്ഥാനം നിർമിക്കാനാണ് സ്ഥലം വാങ്ങുന്നതെന്നും അത് അഴീക്കോടൻ സ്മാരകമായി സംരക്ഷിക്കപ്പെടുമെന്നും നേതാക്കൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMazheekodanazheekodan's death placeazheekodan raghavan
Next Story