Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.എം ശ്രീ...

പി.എം ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ പ്രതിഷേധം

text_fields
bookmark_border
പി.എം ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ പ്രതിഷേധം
cancel

തൃ​ശൂ​ര്‍: നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​നാ​ണ് താ​നെ​ന്ന് പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ന്‍ യാ​തൊ​രു നി​ല​പാ​ടു​മി​ല്ലാ​ത്ത പൊ​ള്ള​ത്ത​ര​ങ്ങ​ളു​ടെ രാ​ജ​കു​മാ​ര​നാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ.​ജി ശി​വാ​ന​ന്ദ​ന്‍. പി.​എം ശ്രീ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി താ​ലൂ​ക്ക് ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തു​വ​രെ ഏ​തു​വി​ധേ​ന​യും അ​ധി​കാ​ര​ത്തി​ലെ​ത്താ​ന്‍ പ​ച്ച​ക്ക​ള്ള​ങ്ങ​ള്‍ മാ​ത്രം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു വി.​ഡി സ​തീ​ശ​ന്‍. അ​ധി​കാ​രം ല​ഭി​ച്ച​തോ​ടെ പ​റ​ഞ്ഞ​തെ​ല്ലാം വി​ഴു​ങ്ങു​ക​യും പു​തി​യ ക​ള്ള​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ക​യാ​ണ്. സ​തീ​ശ​ന്‍റെ ഒ​രു കാ​ൽ ആ​ർ.​എ​സ്.​എ​സി​ന്‍റെ വ​ള്ള​ത്തി​ലും മ​റ്റേ കാ​ൽ യു.​ഡി.​എ​ഫി​ന്‍റെ വ​ള്ള​ത്തി​ലു​മാ​ണ്.

ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ആ​ദ്യ​പ​ടി​യാ​ണ് പി.​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പു​വെ​ക്കാ​നു​ള്ള നീ​ക്കം. ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ ഇ​തി​ന്റെ പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന മ​ന​സ്സി​ലാ​ക്കി പ​ദ്ധ​തി കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ല എ​ന്ന നി​ല​പാ​ടെ​ടു​ത്തു. ത​ങ്ങ​ള്‍ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ല്‍ ആ​ദ്യം ചെ​യ്യു​ക പി.​എം ശ്രീ ​പ​ദ്ധ​തി അ​റ​ബി​ക്ക​ട​ലി​ല്‍ എ​റി​യു​ക​യാ​യി​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ മു​സ് ലീം​ലീ​ഗി​ന്റെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ചേ​ര്‍ന്ന് അ​തി​വേ​ഗം പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണെ​ന്നും കെ.​ജി ശി​വാ​ന​ന്ദ​ന്‍ പ​റ​ഞ്ഞു. അ​സി. സെ​ക്ര​ട്ട​റി ടി. ​ഗോ​പി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം.​എ​ൽ.​എ പി. ​ബാ​ല​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ. സു​മേ​ഷ് കെ.​ബി സ്വാ​ഗ​ത​വും സി.​ആ​ർ റോ​സി​ലി ന​ന്ദി​യും പ​റ​ഞ്ഞു. ടി.​ആ​ർ അ​നി​ൽ​കു​മാ​ർ, ഐ. ​സ​തീ​ഷ് കു​മാ​ർ, റോ​യ് കെ. ​പോ​ൾ, കെ.​എ​ൻ ര​ഘു, ശാ​ന്ത അ​പ്പു, ജി.​എം അ​ഖി​ൽ, ജ​യ​മോ​ഹ​ന​ൻ, അ​ജ​യ​ഘോ​ഷ്, ഷാ​ജു കു​ണ്ടോ​ളി, ഇ​ബ്രാ​ഹിം ടി.​കെ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIProtestsPM SHRI
News Summary - CPI Protest Against PM SHRI Scheme
Next Story