സി.പി. ശ്രീധരൻ നിർഭയനായ എഴുത്തുകാരൻ -വി.ഡി. സതീശൻ
text_fieldsസാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ സി.പി. ശ്രീധരൻ അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: നിര്‍ഭയനായ എഴുത്തുകാരനായിരുന്നു സി.പി. ശ്രീധരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിരൂപകനും വീക്ഷണം മുന്‍ പത്രാധിപരുമായിരുന്ന സി.പി. ശ്രീധരന്‍റെ ഓര്‍മക്ക് ശ്രീധരന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 'ശ്രീധര സ്മൃതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിനയ ചൈതന്യ അധ്യക്ഷത വഹിച്ചു. എം.പി. സുരേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. 'ചിന്തയും അധികാരവും' എന്ന വിഷയത്തില്‍ ഡി. ദാമോദര പ്രസാദ് പ്രബന്ധം അവതരിപ്പിച്ചു.
വിനയ ചൈതന്യയുടെ 'എ ക്രൈ ഇന്‍ ദി വില്‍ഡെര്‍നെസ്' കൃതിയുടെ പ്രകാശനം സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍ക്ക് കൈമാറി വി.ഡി. സതീശൻ നിര്‍വഹിച്ചു. ബാലചന്ദ്രന്‍ വടക്കേടത്ത്, കെ. വിനോദ് ചന്ദ്രന്‍, വി.എം. ഗിരിജ, എന്‍. ശ്രീകുമാര്‍ എന്നിവർ സംസാരിച്ചു.