Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്ന്​ കോവിഡ്​...

അന്ന്​ കോവിഡ്​ പോരാളികൾ; ഇപ്പോൾ 'കറിവേപ്പില'

text_fields
bookmark_border
അന്ന്​ കോവിഡ്​ പോരാളികൾ; ഇപ്പോൾ കറിവേപ്പില
cancel


തൃശൂർ: ഒന്നര വർഷം കോവിഡ്​ പ്രതിരോധത്തിൽ കാവൽസേവകരായി നിന്നവർ ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ട അനുഭവം പറഞ്ഞ്​ വിങ്ങി​പ്പൊട്ടി. ദേശീയ ​ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്​ കീഴിൽ കോവിഡ്​ ബ്രിഗേഡായി ജോലിചെയ്​തവർ തൃശൂർ പ്രസ്​ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു 'തങ്ങൾ കറിവേപ്പിലയായി' എന്ന്​ വിലപിച്ചത്​. സെപ്​റ്റംബർ മുതൽ കോവിഡ് ബ്രിഗേഡിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ എൻ.എച്ച്‌.എം ഫണ്ട് ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയതിനെ തുടർന്ന്​ ഡോക്ടർമാർ, നഴ്സുമാർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ, ഫാർമസിസ്​റ്റ്​, ലാബ് ടെക്നീഷ്യൻ, ഡാറ്റ എൻട്രി ഓപറേറ്റർമാർ, ശുചീകരണ ജീവനക്കാർ തുടങ്ങി എൻ.എച്ച്‌.എം ജീവനക്കാരുടെ സേവനമാണ്‌ അവസാനിപ്പിച്ചത്‌. ജില്ലയിൽ രണ്ടായിരത്തിഅഞ്ഞൂറോളം ജീവനക്കാരെയാണ്​ പിരിച്ചുവിട്ടത്. ഇവരിൽ 1300 പേർ ഗ്രേഡ്​-2 ജീവനക്കാരായിരുന്നു. ഏപ്രിൽ മുതൽ പ്രതിമാസം 408 രൂപ വെച്ചുള്ള റിസ്​ക്​ അലവൻസ്​ ഇതുവരെ നൽകിയിട്ടില്ലെന്ന്​ ജീവനക്കാർ ആരോപിക്കുന്നു.

മെഡിക്കൽ കോളജിലും സി.എഫ്​.എൽ.ടി.​സികളിലും മറ്റും കോവിഡ്​ രോഗികളെ സഹായിക്കുന്നതും ശുചീകരണ ജോലിയുമായിരുന്നു ഇവർ ചെയ്​തിരുന്നത്​. തുടക്കത്തിൽ പ്രതിദിനം 350 രൂപയാണ്​ നിശ്ചയിച്ചിരു​ന്നതെങ്കിലും പിന്നീട്​ റിസ്​ക്​ അലവൻസ്​ അനുവദിച്ചു. ജനം ഇവരുടെ സേവനം പുകഴ്​ത്തുകയും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇവരെ പുറത്താക്കില്ലെന്ന്​ പ്രഖ്യാപിക്കുകയും ചെയ്​തു. എന്നാൽ ഇക്കഴിഞ്ഞ മാസമായിരുന്നു കേന്ദ്ര സർക്കാർ ഇവരുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ച്​ ഫണ്ട്​ നിർത്തിയത്​.

ഒരു ഘട്ടത്തിൽ കോവിഡ്​ സേവന സർട്ടിഫിക്കറ്റിന്​ ജോലിക്കാര്യത്തിൽ മികച്ച പരിഗണന കിട്ടുമെന്ന്​ സർക്കാർ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും അത്​ ലഭിച്ചില്ല. ജോലി ചെയ്​ത സ്ഥാപന മേധാവികൾ വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റിന്​ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്ന്​ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തവർ ആരോപിച്ചു. കോവിഡ്‌ പ്രതിരോധ പ്രവർത്തനത്തിന്‌ നാഷനൽ ഹെൽത്ത് മിഷ​െൻറ ഫണ്ട് ഉപയോഗിക്കാമെന്ന കേന്ദ്ര തീരുമാനത്തി​െൻറ പശ്ചാത്തലത്തിലാണ് 2020 ആഗസ്​റ്റിൽ സംസ്ഥാന സർക്കാർ കോവിഡ് ബ്രിഗേഡ്‌ രൂപവത്​കരിച്ചത്. കോവിഡ്​ രോഗികളെ ഭയപ്പാടോടെ ലോകം കണ്ടിരുന്ന സാമൂഹിക സാഹചര്യത്തിലായിരുന്നു കോവിഡ്​ പരിചരത്തിന്​ സംസ്ഥാനങ്ങളിൽ കോവിഡ്​ ബ്രിഗേഡ്​ രൂപവത്​കരിച്ചത്​.

22 ദിവസം തുടർച്ചായായി കോവിഡ്​ സെൻററുകളിൽ ജോലി ചെയ്യുകയും പിന്നീട്​ വീട്ടിലെത്തുകയും ചെയ്യുന്ന ഇവരെ സമൂഹം അകറ്റി നിറുത്തിയിരുന്നതായി ജീവനക്കാരിയായിരുന്ന സി.ആർ. വസന്ത പറഞ്ഞു. കോവിഡ്​ ബാധിച്ച്​ ത​െൻറ മാതാവ്​ മരണപ്പെട്ടതായും അവർ പറഞ്ഞു. തുടർച്ചയായി പി.പി.ഇ കിറ്റണിഞ്ഞതിനെത്തുടർന്ന്​ മൂത്രാശയ രോഗങ്ങൾ വന്നവർ ഏറെയായിരുന്നു. വിവിധ വകുപ്പുകളിൽ ഗ്രേഡ്​ 2 അറ്റൻഡർ പോസ്​റ്റിൽ ഒഴിവുവരു​േമ്പാൾ താൽക്കാലിക ജോലിക്കാരായി പരിഗണിക്കണമെന്നാണ്​ ജീവനക്കാരുടെ ആവശ്യം. ഇവർ കോവിഡ്​ വാരിയേഴ്​സ്​ എന്ന സംഘടന രൂപവത്​കരിച്ച്​ പ്രധാനമന്ത്രിക്കും സംസ്ഥാന ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിരുന്നു. എം.ജി. മണികണ്​ഠൻ, യു.വി. സവിൻ, കെ.എസ്​. അജേഷ്​, ഷാജദ ഷാജു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Warriors
News Summary - Covid Warriors
Next Story