കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം
text_fieldsകുന്നംകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ തീരുമാനം. മണ്ഡലത്തിൽ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് മന്ത്രി എ.സി. മൊയ്തീന് നിര്‍ദേശിച്ചു. തിരക്കുള്ള സ്ഥാപനങ്ങളില്‍ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പരിശോധന നടത്താനും നിർദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ വീഴ്ച വരുന്നുണ്ടോയെന്ന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധിക്കും. വീഴ്ചയുണ്ടായാൽ കടുത്ത നടപടി സ്വീകരിക്കും.
വാര്‍ഡുതലത്തിലുള്ള ആര്.ആര്.ടികള്‍ പുനഃസംഘടിപ്പിക്കണം. വീടുകളില്‍ കഴിയുന്ന രോഗബാധിതര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ആശ്രയമില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് സഹായമെത്തിക്കാനും മന്ത്രി ആവശ്യപ്പെട്ടു. വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ച് തർക്കം പലയിടത്തും നടക്കുന്നത് പരിഹരിക്കാൻ അടിയന്തര ശ്രദ്ധ ഉണ്ടാകണം. അതിലൂടെ തിരക്ക് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.
താലൂക്ക് ആശുപത്രിയിലേക്ക് രണ്ട് ആംബുലന്‍സുകള്‍ കൂടി നല്‍കും. രോഗ വ്യാപനം വർധിച്ച സാഹചര്യത്തിൽ പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി പരിശോധനക്ക് വിധേയമാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും ഉദ്യോഗസ്ഥ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.
മൂന്നാം ദിനവും റെക്കോഡ് തിരുത്തി 2781 പേർക്ക് രോഗം; ടെസ്റ്റ് പോസിറ്റിവിറ്റി 22.15 ശതമാനം
തൃശൂർ: മൂന്നാം ദിനവും റെക്കോഡ് തിരുത്തി ജില്ലയിൽ കോവിഡ് പ്രതിദിന ബാധ. 2781 പേർക്കാണ് വ്യാഴാഴ്ച കോവിഡ് ബാധിച്ചത്. ബുധനാഴ്ച 2293 ആയിരുന്നു.
ഇതോടെ ആറു ദിവസത്തിനുള്ളിൽ ജില്ലയിൽ 11,281 പേർക്കാണ് രോഗം പിടിപെട്ടത്. ചൊവ്വാഴ്ച ഇത് 1868 ആയിരുന്നുെവങ്കിൽ ഞായറാഴ്ച 1780 പേർക്കും തിങ്കളാഴ്ച 1388 പേർക്കും രോഗം ബാധിച്ചു. ഈ ആഴ്ചയിൽ ആദ്യ നാലു ദിവസങ്ങളിൽ 7329 പേർക്കാണ് രോഗം ബാധിച്ചത്.
തുടർന്ന് മൂന്ന് ദിവസങ്ങളിൽ എല്ലാ ദിവസവും റെക്കോഡ് രോഗികളാണ് ഉണ്ടായത്. കഴിഞ്ഞ മൂന്നു ദിവസം മാത്രം 6942 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി 22.15 ശതമാനമാണ്. 12544 പേരെയാണ് പരിശോധന നടത്തിയത്. അഞ്ചു പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് മരിച്ചത്. ജനുവരിയിൽ 63 പേരും ഫെബ്രുവരിയിൽ 45 പേരും മാർച്ചിൽ 59, എപ്രിൽ 21 വരെ 38 പേരുമാണ് മരിച്ചത്.
ആരോഗ്യ വകുപ്പ് കണക്ക് അനുസരിച്ച് ജില്ലയിൽ ഇതുവരെ 538 പേർ മരിച്ചു. 2381 ആരോഗ്യ പ്രവർത്തകർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
കൺട്രോൾ റൂം തുറക്കും; രണ്ട് സി.എഫ്.എൽ.ടി.സികൾ തുടങ്ങും
വടക്കാഞ്ചേരി: കോവിഡ് -19 രണ്ടാംഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂം തുറക്കുന്നതിനും രണ്ട് സി.എഫ്.എൽ.ടി.സികൾ തുടങ്ങുന്നതിനും നഗരസഭയിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. നഗരസഭ ചെയര്മാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കുമരനെല്ലൂർ ഒലിവ് ഇൻറനാഷനല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വ്യാസ എൻ.എസ്.എസ് കോളജ് എന്നീ കേന്ദ്രങ്ങളാണ് സി.എഫ്.എൽ.ടി.സികളായി പ്രവർത്തിക്കുന്നതിന് കണ്ടെത്തിയിട്ടുള്ളത്. കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിക്കുന്ന ഡിവിഷനുകളില്‍ റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനുള്ള സംവിധാനമൊരുക്കും. വ്യാപാര സ്ഥാപനങ്ങളിൽ സമയക്രമം നിശ്ചയിച്ച് വാട്സ്ആപ് ഗ്രൂപ് വഴി വ്യാപാര സംഘടനകളെ അറിയിക്കണം. കെണ്ടയ്ൻമെൻറ് സോണുകളിൽ പച്ചക്കറി, പൊതുവിതരണ സ്ഥാപനങ്ങള്‍, പോസ്റ്റല്‍ സര്‍വിസ് എന്നിവ ഒഴികെയുള്ളവ പ്രവർത്തിക്കാന്‍ പാടില്ല. കല്യാണ വീടുകളിലും മറ്റു ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലും ആള്‍ക്കൂട്ടങ്ങൾ നിയന്ത്രിക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇടപെടും. കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം കാര്യക്ഷമമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിക്കും. 04884 232252 എന്ന നമ്പറിൽ ബന്ധപ്പെടാം. വാക്സിെൻറ ലഭ്യത അനുസരിച്ച് വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

