Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉ​ത്സ​വ​ങ്ങ​ൾ​ക്ക്...

ഉ​ത്സ​വ​ങ്ങ​ൾ​ക്ക് വീ​ണ്ടും നി​യ​ന്ത്ര​ണം; എ​ഴു​ന്ന​ള്ളി​പ്പി​ന് ഒ​രാ​ന

text_fields
bookmark_border
festival 26122
cancel

തൃ​ശൂ​ർ: കോ​വി​ഡ് അ​തി​വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ വീ​ണ്ടും ഉ​ത്സ​വ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം. പൊ​തു​യോ​ഗ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​നു​വാ​ദ​മി​ല്ലാ​ത്ത ബി ​കാ​റ്റ​ഗ​റി ഗ​ണ​ത്തി​ലാ​ണ് ജി​ല്ല. ഉ​ത്സ​വ​ങ്ങ​ള്‍ക്ക് ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി എ​ഴു​ന്ന​ള്ളി​പ്പി​ന് ഒ​രു ആ​ന​യെ മാ​ത്രം അ​നു​വ​ദി​ക്കും. ര​ണ്ടു തി​ട​മ്പു​ക​ളു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ആ​ചാ​രം ന​ട​ത്തു​ന്ന​തി​നാ​യി മാ​ത്രം ര​ണ്ടാ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കാം. ഇ​തി​നാ​യി തൃ​ശൂ​ര്‍ ജി​ല്ല സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​റു​ടെ പ്ര​ത്യേ​ക അ​നു​വാ​ദം വാ​ങ്ങ​ണം. പ​റ​യെ​ടു​പ്പ്, ആ​റാ​ട്ട് എ​ന്നീ ആ​ചാ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി അ​ധി​കം ദൂ​ര​ത്തേ​ക്ക​ല്ലാ​തെ ഒ​രു ആ​ന​യെ അ​നു​വ​ദി​ക്കും. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ കോ​വി​ഡ് രൂ​ക്ഷ​മാ​യ അ​വ​സ​ര​ത്തി​ലും ന​ട​ത്തി​യി​രു​ന്ന​തും ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യാ​ത്ത ആ​ചാ​രാ​നു​ഷ്ഠാ​ന​മാ​ണെ​ങ്കി​ല്‍ ആ​യ​വ​യ്ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. ഇ​തി​നും തൃ​ശൂ​ര്‍ ജി​ല്ല സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​റു​ടെ പ്ര​ത്യേ​ക അ​നു​വാ​ദം വാ​ങ്ങ​ണം.

എ​ന്നാ​ല്‍, വ​ര​വ് പൂ​ര​ങ്ങ​ള്‍ക്ക് ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കു​വാ​ന്‍ പാ​ടു​ള്ള​ത​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ന്ന​തി​ന​നു​സ​രി​ച്ച് ജി​ല്ല മോ​ണി​റ്റ​റി​ങ്​ ക​മ്മി​റ്റി യോ​ഗം ചേ​ര്‍ന്ന് എ​ഴു​ന്ന​ള്ളി​പ്പി​നു​ള്ള ആ​ന​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് പു​തി​യ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. ക​ല​ക്ട​ര്‍ ഹ​രി​ത വി. ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​ര്‍. ആ​ദി​ത്യ, ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ബി. ​സ​ജീ​ഷ് കു​മാ​ര്‍, ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ ഡോ. ​എ​ന്‍. ഉ​ഷാ​റാ​ണി, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ് ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്റ് ഗ്രേ​ഡ് വി​ജ​യ​കു​മാ​ര്‍, കെ.​എ​ഫ്.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ത്സ​ന്‍ ച​മ്പ​ക്ക​ര, ആ​ന തൊ​ഴി​ലാ​ളി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. സു​രേ​ഷ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി മ​ഹേ​ഷ്, അ​നി​മ​ല്‍ വെ​ല്‍ഫെ​യ​ര്‍ ബോ​ര്‍ഡ് അം​ഗ​ങ്ങ​ള്‍, കേ​ര​ള എ​ലി​ഫ​ന്റ് ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഓ​ണ്‍ലൈ​നാ​യി ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid restrictions
News Summary - covid restrictions for festivals
Next Story