Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​വി​ഡ് ബാ​ധി​ത പ്ര​സ​വി​ച്ച കു​ഞ്ഞും ചി​കി​ത്സ​യി​ലി​രു​ന്ന ഭ​ര്‍തൃ​മാ​താ​വും മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ത പ്ര​സ​വി​ച്ച കു​ഞ്ഞും ചി​കി​ത്സ​യി​ലി​രു​ന്ന ഭ​ര്‍തൃ​മാ​താ​വും മ​രി​ച്ചു
cancel

ആ​മ്പ​ല്ലൂ​ര്‍: തൃ​ക്കൂ​ര്‍ വെ​ള്ളാ​നി​ക്കോ​ട് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി പ്ര​സ​വി​ച്ച കു​ഞ്ഞും ചി​കി​ത്സ​യി​ലി​രു​ന്ന ഭ​ര്‍തൃ​മാ​താ​വും മ​രി​ച്ചു. പാ​ട്ടാ​ക്കു​ളം പ​രേ​ത​നാ​യ ത​ങ്ക​ച്ച​െൻറ ഭാ​ര്യ മീ​നാ​ക്ഷി (57), മ​ക​ന്‍ ര​ഞ്ജു​വി​െൻറ ഭാ​ര്യ അ​നു​ശ്രീ പ്ര​സ​വി​ച്ച ഒ​രു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ്​ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഏ​ഴു​മാ​സം ഗ​ര്‍ഭി​ണി​യാ​യി​രു​ന്ന അ​നു​ശ്രീ ഒ​രാ​ഴ്ച​യാ​യി കോ​വി​ഡ് ബാ​ധി​ച്ച് മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റി​വാ​യെ​ങ്കി​ലും വൈ​കീ​ട്ട് ശ്വാ​സ​ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച കു​ഞ്ഞ് മ​രി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന അ​നു​ശ്രീ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

മീ​നാ​ക്ഷി നാ​ല് ദി​വ​സ​മാ​യി കോ​വി​ഡ് ബാ​ധി​ത​യാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ്​ മ​രി​ച്ച​ത്.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid infected baby dies and mother-in-law dies
Next Story