കോവിഡ് ബാധിതന്റെ മൃതദേഹം ക്രൈസ്തവ ആചാരപ്രകാരം ദഹിപ്പിച്ചു
text_fieldsകോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുളയം ഡമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശ്മശാനത്തിൽ ദഹിപ്പിക്കുന്നു
മണ്ണുത്തി: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുളയം ഡമിയന്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ ശ്മശാനത്തിൽ ദഹിപ്പിച്ചു. മുണ്ടൂര്‍ ഇടവക അംഗമായ പാലയൂര്‍ ലാസറിെൻറ (87) മൃതദേഹമാണ് ക്രൈസ്തവ ആചാരപ്രകാരം ദഹിപ്പിച്ചത്. ശുശ്രുഷകള്ക്ക്്് ഫാ. ജോഷി ചിറ്റിലപ്പിള്ളി, ഫാ. സിേൻറാ തൊറയന്‍ എന്നിവര്‍ കാർമികരായിരുന്നു.
അതിരൂപതാ സാമൂഹിക സേവനവിഭാഗം വളൻറിയര്‍മാരായ ജോസഫ് പാലയൂര്‍, സാജന് ജോയ്, നോയര്‍ ജേയ്ക്കബ്, സോജന് ജോസഫ്, സാേൻറാ ജേക്കബ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. രണ്ടാമത്തെ മൃതദേഹമാണ് ക്രൈസ്തവ ആചാരപ്രകാരം ദഹിപ്പിക്കുന്നത്.

