
തൃശൂർ ജില്ലയിൽ 80 പേർക്ക് കൂടി കോവിഡ്; 53 പേർക്ക് രോഗമുക്തി
text_fieldsതൃശൂർ: ജില്ലയിൽ വെളളിയാഴ്ച (ആഗസ്റ്റ് 14) 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2275 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1761 ആണ്.
രോഗം സ്ഥിരീകരിച്ചവരിൽ 68 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് 18 പേർ രോഗബാധിതരായി. ശക്തൻ 9, മിണാലൂർ 8, ചാലക്കുടി ക്ലസ്റ്റർ 4, അംബേദ്കർ കോളനി വേളൂക്കര 1, പട്ടാമ്പി ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം 23 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത 4 പേരും വിദേശത്ത് നിന്ന് എത്തിയ 2 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 10 പേരും രോഗബാധിതരായി.
നിരീക്ഷണത്തിൽ കഴിയുന്ന 9707 പേരിൽ 9196 പേർ വീടുകളിലും 511 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 118 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 505 പേരെ വെളളിയാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 504 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
വെളളിയാഴ്ച 2147 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 53853 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 53027 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 826 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെൻറിനൽ സർവൈലൻസിെൻറ ഭാഗമായി 11351 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
