Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറസ്​റ്റിലായ ആൾക്ക്​...

അറസ്​റ്റിലായ ആൾക്ക്​ കോവിഡ്​;14 പൊലീസുകാർക്ക് ക്വാറൻറീൻ

text_fields
bookmark_border

കൊടുങ്ങല്ലൂർ: അക്രമവുമായി ബന്ധപ്പെട്ട്​ മതിലകം പൊലീസ്​ ഈയിടെ അറസ്​റ്റ്​​ ചെയ്​ത പ്രതിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ സി.ഐ, എസ്​.ഐ എന്നിവർ ഉൾപ്പെടെ സ്​റ്റേഷനിലെ 14 പേരോട്​ ക്വാറൻറീനിൽ പോകാൻ നിർദേശിച്ചു. സംഘർഷ സ്ഥലത്ത്​ പ്രതിയുമായി നേരിൽ ബന്ധപ്പെട്ട 12 പേരോടും ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ്​ നിർദേശം നൽകിയിട്ടുണ്ട്​. സെക്കൻഡറി സമ്പർക്കത്തി​െൻറ പരിധിയിൽവരുന്ന പലരുമുണ്ട്​.

അഡീഷനൽ എസ്​.ഐ, ഗ്രേഡ്​ എസ്​.ഐ, എസ്​.സി.പി.ഒമാർ, സി.പി.ഒമാർ എന്നിവരും ക്വാറൻറീനിൽ പോകണം. പൊലീസ്​ സംഘത്തിൽ അഞ്ച്​ കെ.എ.പിക്കാരും ഉൾപ്പെടും. പെരുന്നാൾ ദിനത്തിൽ മതിലകം കിടുങ്ങിൽ നടന്ന അക്രമ സംഭവത്തിൽ ആദ്യം അറസ്​റ്റിലായ മൂന്നുപേരിൽ ഒരാൾക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇവരെ അറസ്​റ്റ്​ ചെയ്​ത്​ റിമാൻഡ്​ ചെയ്യുകയായിരുന്നു. ജയിലിൽ കൊണ്ടുപോകുന്നതിന്​ മുമ്പ്​ കോവിഡ്​ ടെസ്​റ്റ്​ നടത്താൻ തൃ​​ശൂരിലെ ആശുപത്രിയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

പരിശോധന ഫലം വെള്ളിയാഴ്​ചയാണ്​ വന്നത്​. മറ്റ്​ രണ്ടുപേരുടെ ഫലം നെഗറ്റിവാണ്​. സംഘട്ടനത്തിൽ കോവിഡ്​ സ്ഥിരീകരിച്ച പ്രതിയുമായി പലരും ശാരീരിക സ്​പർശം ഉണ്ടായിട്ടുണ്ട്​. പ്രതി​യെ പിടിച്ച്​ മാറ്റാൻ ചെന്നവരും ഉണ്ട്​. സ്ഥലത്ത്​ സി.​െഎ ഉൾപ്പെടെയുള്ള പൊലീസ്​ സംഘവും നാട്ടുകാരും ഉണ്ടായിരുന്നു.​ ഈ സാഹചര്യം മുൻ നിർത്തി വാർഡ്​ കണ്ടെയ്ൻമെൻറ്​ സോൺ ആകുമെന്നും സൂചനയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid In Kerala
News Summary - Covid 19 for police officers
Next Story