വ്യാജമദ്യം: തളിക്കുളം കൊപ്രക്കളത്തെ ബാർപൂട്ടിച്ചു
text_fieldsrepresentational image
തളിക്കുളം: തളിക്കുളം കൊപ്രക്കളത്തെ വിവാദ ബാറിൽ വ്യാജമദ്യവും സ്പിരിറ്റും പിടികൂടിയതിനെ തുടർന്ന് ബാർ എക്സൈസ് സീൽ ചെയ്തു. ബാർ ഉടമക്കും ലൈസൻസിക്കും ബാർ മാനേജർക്കും വ്യാജമദ്യ ബാരൽ സൂക്ഷിച്ചിരുന്ന പിക്കപ്പ് വാൻ ഡ്രൈവർക്കുമെതിരെ കേസെടുത്തു.
ബാറിൽനിന്നും എട്ട് ലിറ്റർ വ്യാജ മദ്യവും ഉടമയുടെ വീടിന് സമീപം പരിശോധനയിൽ പിക്കപ്പ് വാനിൽനിന്ന്-150 ലിറ്റർ വ്യാജ സ്പിരിറ്റും 63 ലിറ്റർ വ്യാജ മദ്യവും 15 ലിറ്റർ വാറ്റ് ചാരായവും മദ്യത്തിൽ ലഹരി കൂട്ടാനായി ഉപയോഗിക്കുന്ന അഞ്ച് ലിറ്റർ കരാമി, അൽകോമീറ്റർ എന്നിവയും കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

