Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമാതാവിന്റെ പേരും വിലാസവും കാലാവധിയുമില്ല: 18,000 രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തു

text_fields
bookmark_border
നിർമാതാവിന്റെ പേരും വിലാസവും കാലാവധിയുമില്ല: 18,000 രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തു
cancel
camera_alt

ബ്യൂട്ടി സെൻററിൽ തൃശൂർ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന നടത്തുന്നു

തൃശൂർ: ലേബലിൽ രേഖപ്പെടുത്തേണ്ട വിവരങ്ങളില്ലാത്ത 18,000 രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്തു. തൃശൂർ ഹൈറോഡിലെ ബ്യൂട്ടി സെൻറർ എന്ന സ്ഥാപനത്തിൽ തൃശൂർ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് കോസ് മെറ്റിക്ക് നിയമപ്രകാരം ലേബലിൽ രേഖപ്പെടുത്തേണ്ട വിവരങ്ങളില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ കണ്ടെത്തിയത്.

നിർമാതാവിന്റെ പേര്, വിലാസം, നിർമാണ ലൈസൻസ്, ബാച്ച് നമ്പർ, നിർമാണ തിയതി, കാലാവധി എന്നിവ രേഖപ്പെടുത്താത്തവ, ഇറക്കുമതി ചെയ്ത പ്രോഡക്റ്റുകളിൽ ഇമ്പോർട്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നമ്പർ, ഇമ്പോർട്ട് ചെയ്ത മാർക്കറ്ററുടെ പേരും വിലാസവും രേഖപ്പെടുത്താത്തവ, പി-ഫെനിലീൻ ഡയാമിൻ അടങ്ങിയ ഹെയർ ഡൈയുടെ ലേബലിൽ രേഖപ്പെടുത്തേണ്ട കോഷൻ, പ്രാഥമിക പരിശോധന എന്നിവ രേഖപ്പെടുത്താത്തവ എന്നിവയാണ് കണ്ടെത്തിയത്. തായ് ലാൻഡ്, ജർമനി, തായ്‌വാൻ, യു.എസ്.എ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതെന്ന് അവകാശപ്പെടുന്ന വിവിധ ഫേസ് ക്രീമുകളും ഹെയർ ഡൈ, ലിപ്സ്റ്റിക്കുകൾ എന്നിവയുമാണിവ. ലിപ്സ്റ്റിക്കുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു.

തൃശൂർ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ ടി.ഐ. ജോഷിയുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിൽ ഡ്രഗ്‌സ് ഇൻസ്പെക്ടർമാരായ ഗ്ലാഡിസ്. പി. കാച്ചപ്പിള്ളി, പി.കെ. സ്വബീഹ, ഡ്രഗ്സ് ഇൻസ്പെക്ടർ (ഐ.ബി) ആർ. അരുൺ കുമാർ, സീനിയർ ഡ്രഗ്‌സ് ഇൻസ്പെക്ടർ ഡോ. എം.സി. നിഷിത് എന്നിവർ പങ്കെടുത്തു. സ്ഥാപനത്തിനെതിരെ ഇൻസ്പെക്ടർ പി.കെ. സ്വബീഹയുടെ നേതൃത്വത്തിൽ നിയമനടപടികൾ സ്വീകരിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story