Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.​ഡ​ബ്ല്യു.​ഡി​...

പി.​ഡ​ബ്ല്യു.​ഡി​ ഓ​ഫി​സി​ലെ ഫ്യൂ​സ് ഊരി കോ​ര്‍പ​റേ​ഷ​ന്‍ വൈ​ദ്യു​തി വി​ഭാ​ഗം

text_fields
bookmark_border
പി.​ഡ​ബ്ല്യു.​ഡി​ ഓ​ഫി​സി​ലെ ഫ്യൂ​സ് ഊരി കോ​ര്‍പ​റേ​ഷ​ന്‍ വൈ​ദ്യു​തി വി​ഭാ​ഗം
cancel
camera_alt

െവെ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ചെ​മ്പൂ​ക്കാ​വിലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​ഫി​സ്​

തൃ​ശൂ​ര്‍: വൈ​ദ്യു​തി കു​ടി​ശ്ശി​ക ആ​രോ​പി​ച്ച്​ ചെ​മ്പൂ​ക്കാ​വി​ലെ പൊ​തു​മ​രാ​മ​ത്ത്​ ഓ​ഫി​സി​ലെ ഫ്യൂ​സ് കോ​ർ​പ​റേ​ഷ​ന്‍ വൈ​ദ്യു​തി വി​ഭാ​ഗം ഊ​രി. ഇ​തോ​ടെ രാ​വി​ലെ 10 മു​ത​ല്‍ പി.​ഡ​ബ്ല്യു.​ഡി ഓ​ഫി​സ് ഇ​രു​ട്ടി​ലാ​യി. പി.​ഡ​ബ്ല്യു.​ഡി റോ​ഡ്‌​സ് വി​ഭാ​ഗം, സ​ബ് ഡി​വി​ഷ​ന്‍, പു​ഴ​യ്ക്ക​ല്‍ വി​ഭാ​ഗം തു​ട​ങ്ങി അ​ഞ്ച്​ ഓ​ഫി​സു​ക​ളാ​ണ് ഇ​രു​ട്ടി​ലാ​യ​ത്.

2018 മു​ത​ലു​ള്ള വൈ​ദ്യു​തി ബി​ല്‍ കു​ടി​ശ്ശി​ക​യു​ണ്ടെ​ന്നാ​യി​രു​ന്നു കോ​ര്‍പ​റേ​ഷ​ന്‍ വൈ​ദ്യു​തി വി​ഭാ​ഗ​ത്തി​െൻറ ആ​രോ​പ​ണം. എ​ന്നാ​ല്‍, 2020 സെ​പ്​​റ്റം​ബ​ര്‍ വ​രെ​യു​ള്ള വൈ​ദ്യു​തി ബി​ല്‍ കൃ​ത്യ​മാ​യി പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗം അ​ട​ച്ചി​രു​ന്നു. കോ​ര്‍പ​റേ​ഷ​നി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ കാ​ര​ണം ഇ​ക്കാ​ര്യം അ​റി​യാ​തെ​യാ​ണ് ഫ്യൂ​സ് ഊ​രി​യ​ത്. വൈ​കീ​ട്ട് മൂ​ന്നോ​ടെ പി.​ഡ​ബ്ല്യു.​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ 2020ല്‍ ​അ​വ​സാ​ന​മ​ട​ച്ച വൈ​ദ്യു​തി ബി​ല്ലി​െൻറ ര​സീ​തു​മാ​യി കോ​ര്‍പ​റേ​ഷ​ന്‍ വൈ​ദ്യു​തി വി​ഭാ​ഗ​ത്തി​ലെ​ത്തി കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കി​യ​തോ​ടെ കോ​ർ​പ​റേ​ഷ​ന്‍ വൈ​ദ്യു​തി വി​ഭാ​ഗം തെ​റ്റ്​ തി​രി​ച്ച​റി​യു​ക​യും 3.30ഓ​ടെ ഫ്യൂ​സ് കു​ത്തി വൈ​ദ്യു​തി അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CorporationElectricity Division
News Summary - Corporation Electricity Division
Next Story