Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂരപ്പറമ്പ് അതിവേഗം...

പൂരപ്പറമ്പ് അതിവേഗം വൃത്തിയാക്കി കോർപറേഷൻ

text_fields
bookmark_border
പൂരപ്പറമ്പ് അതിവേഗം വൃത്തിയാക്കി കോർപറേഷൻ
cancel
camera_alt

സേവനപൂരം... തൃശൂർ പൂരത്തിന് ശേഷം തേക്കിൻകാട് മൈതാനത്ത് ശുചീകരണം നടത്തുന്ന കോർപറേഷൻ സേവനശ്രീ ജീവനക്കാർ

തൃശൂർ: ജനലക്ഷങ്ങൾ പങ്കെടുത്ത, 36 മണിക്കൂർ നീണ്ടുനിന്ന തൃശൂർ പൂരത്തിന് സമാപനം കുറിച്ചതിന് പിന്നാലെ നഗരത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കോർപറേഷൻ.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നടന്ന പകൽ പൂരം അവസാനിച്ചതിന് ശേഷം മൂന്ന് മണിക്കൂറിനുള്ളിൽ കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരം പൂർണമായി ശുചീകരിച്ചു.

ഉച്ചക്ക് ശേഷം മൂന്നിന് തെക്കേ ഗോപുര നടയിലെ പവലിയന് സമീപം മേയർ ഡോ. നിജി ജസ്റ്റിൻ നഗരത്തിന്റെ മാസ് ക്ലീനിങ് ഉദ്ഘാടനം ചെയ്തു. പൂരം നടന്ന ക്ഷേത്രപരിസരം, സ്വരാജ് റൗണ്ട്, റിങ് റോഡുകൾ എന്നിവ ഉൾപ്പെടെയാണ് അതിവേഗം പൂർണമായി ശുചീകരിച്ചത്.

ശുചീകരണ യജ്ഞത്തിൽ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീന ചന്ദ്രൻ, മറ്റു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

ഇവർക്ക് പുറമെ കോർപറേഷൻ സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചീകരണ ജീവനക്കാർ, ഹരിത കർമസേനാംഗങ്ങൾ എന്നിവരുൾപ്പെടെ മറ്റു ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pooramlocalnewsThrissur
News Summary - Corporation clears Pooram grounds in record time
Next Story