മാധ്യമം ഹെൽത്ത് കെയറിലേക്ക് അൻസാർ വിമൻസ് കോളജ് വിദ്യാർഥികളുടെ കൈത്താങ്ങ്
text_fieldsമാധ്യമം ഹെൽത്ത് കെയറിലേക്ക് പെരുമ്പിലാവ് അൻസാർ വിമൻസ് കോളജ് വിദ്യാർഥികൾ സമാഹരിച്ച തുക അൻസാർ ഹയർ എജുക്കേഷൻ സി.ഇ.ഒ ഷാജു മുഹമ്മദുണ്ണി, പ്രിൻസിപ്പൽ ഡോ. കെ.ടി കമാലുദീൻ എന്നിവർ ചേർന്ന് കുന്നംകുളം ഏരിയ കോഓഡിനേറ്റർ
എം.എ. കമറുദ്ദീന് കൈമാറുന്നു
പെരുമ്പിലാവ്: മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പെരുമ്പിലാവ് അൻസാർ വിമൻസ് കോളജ് വിദ്യാർഥികളുടെ കൈത്താങ്ങ്. കോളജ് വിദ്യാർഥികളും അധ്യാപകരും സംയുക്തമായി സമാഹരിച്ച തുകയായ 80,001 രൂപയുടെ ചെക്ക് അൻസാർ ഹയർ എജുക്കേഷൻ സി.ഇ.ഒ ഷാജു മുഹമ്മദുണ്ണി, പ്രിൻസിപ്പൽ ഡോ. കെ.ടി. കമാലുദ്ദീൻ എന്നിവർ ചേർന്ന് മാധ്യമം കുന്നംകുളം ഏരിയ കോഓഡിനേറ്റർ എം.എ. കമറുദ്ദീന് കൈമാറി.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികൾക്കുള്ള ഉപഹാരം മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ടി.എം. കുഞ്ഞുമുഹമ്മദ് വിതരണം ചെയ്തു. മാധ്യമം ഹെൽത്ത് കെയർ കോളജ് കോഓഡിനേറ്റർ കെ.പി. ഹബീബ് റഹ്മാൻ, കോളജ് ചെയർപേഴ്സൻ ഫിസ സുബൈർ, വൈസ് ചെയർപേഴ്സൻ ആയിഷ അബ്ദുൽ റഹൂഫ്, ജനറൽ സെക്രട്ടറി അൽഫി അമീൻ, ജോ. സെക്രട്ടറി ബരീര ഹനീഫ, ഫൈൻ ആർട്സ് സെക്രട്ടറി പവിത്ര പ്രദീപ്, ജനറൽ ക്യാപ്റ്റൻ സി.എൻ. ഫിദ, യു.യു.സി അംഗങ്ങളായ എം.എസ്. ഷിറിൻ, ഫാത്തിമ ലിയ എന്നിവർ പങ്കെടുത്തു.

