കരാർ ജീവനക്കാരെ പിരിച്ചുവിടില്ല; കാലാവധി നീട്ടി സാഹിത്യ അക്കാദമി
text_fieldsതൃശൂർ: ഡിജിറ്റലൈസേഷനിലെ ആറു ജീവനക്കാരുടെ കരാർ ആറുമാസത്തേക്ക് കേരള സാഹിത്യ അക്കാദമി പുതുക്കി നൽകി. 16 വർഷമായി തുടരുന്ന ജീവനക്കാരെ പിരിച്ചുവിടാൻ അധികൃതർ നടത്തിയ നീക്കം 'മാധ്യമം' വാർത്തയാക്കിയിരുന്നു.
കരാർ ചുമതലയിൽ നിന്നൊഴിഞ്ഞ് ഡിജിറ്റലൈസേഷൻ ചുമതല പീസ്റേറ്റിലോ ലേല നടപടിയിലോ ഏറ്റെടുക്കാനായിരുന്നു ആവശ്യം. അതേസമയം, അക്കാദമിയിൽ തുടരുന്ന മറ്റ് കരാർ ജീവനക്കാർക്ക് ആറുമാസം നീട്ടിനൽകുകയും ചെയ്തു. ഡിജിറ്റലൈസേഷൻ നടപടിക്ക് വേഗം പോരെന്ന് പറഞ്ഞ് പ്രക്രിയ വിലയിരുത്താൻ നിയോഗിച്ച ഏജൻസിയുടെ ശിപാർശയിലായിരുന്നു പിരിച്ചുവിടൽ നീക്കം നടന്നത്.
അക്കാദമി മുൻ സെക്രട്ടറി ഒഴിയാൻ ആഴ്ച നിൽക്കേ നടത്തിയ നീക്കത്തിൽ നിന്ന് പിന്നീട് അധികൃതർ പിൻവാങ്ങുകയായിരുന്നു.

