കണ്ടെയ്നർ തട്ടി റോഡിലേക്ക് വീണ വയർ കഴുത്തിൽ കുരുങ്ങി; സ്കൂട്ടർ യാത്രികർക്ക് പരിക്ക്
text_fieldsകുന്നംകുളം: കണ്ടെയ്നർ ലോറി തട്ടി റോഡിലേക്ക് വീണ വയർ കഴുത്തിൽ കുരുങ്ങി സഹോദരികളായ സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. പെരുമ്പിലാവ് പ്രിയദർശിനി റോഡിൽ വാരിക്കുന്നത്ത് വീട്ടിൽ ഹഫ്സ (11), അമീറ (19) എന്നിവർക്കാണ് പരിക്കേറ്റത്. പാറേമ്പാടം സെന്ററിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.
കുന്നംകുളം ഭാഗത്തുനിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ തട്ടി, റോഡരികിലെ സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിരുന്ന വയർ പൊട്ടി വീഴുകയായിരുന്നു. പുറകിൽ സ്കൂട്ടറിൽ വരികയായിരുന്ന ഇവരുടെ കഴുത്തിൽ വയർ കുരുങ്ങുകയും നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്ന് റോഡിൽ തെറിച്ച് വീഴുകയുമായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു.
ഇരുവരെയും നാട്ടുകാർ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് അൽപസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു. കുന്നംകുളം പൊലീസ് തുടർനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

