Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുതിരാനിൽ കണ്ടയ്​നർ...

കുതിരാനിൽ കണ്ടയ്​നർ ലോറികൾ കൂട്ടിയിടിച്ചു; ഒരാൾക്ക്​ ഗുരുതര പരിക്ക്​: ദേശീയ പാതയിൽ ഗതാഗത കുരുക്ക്​

text_fields
bookmark_border
കുതിരാനിൽ കണ്ടയ്​നർ ലോറികൾ കൂട്ടിയിടിച്ചു; ഒരാൾക്ക്​ ഗുരുതര പരിക്ക്​: ദേശീയ പാതയിൽ ഗതാഗത കുരുക്ക്​
cancel

തൃശൂർ: ദേശീയ പാത കുതിരാനിൽ കണ്ടെയ്​നർ ലോറികൾ കൂട്ടിയിടിച്ചതിനെത്തുടർന്ന്​ ഒരാൾക്ക്​ ഗുരുതര പരിക്ക്​. വ്യാഴാഴ്​ച രാത്രി എട്ടുമണിയോടെ കുതിരാൻ ക്ഷേത്രത്തിന്​ മുന്നിൽ വെച്ചായിരുന്നു​ അപകടം. ദേശീയ പാതയിൽ ഗതാഗത കുരുക്ക്​

പാലക്കാട്​ നിന്ന്​ തൃശൂരിലേക്ക്​ വരികയായിരുന്ന കണ്ടെയ്​നർ ലോറി തൃശൂർ ഭാഗത്തുനിന്ന്​ വന്ന കണ്ടെയ്​നർ ലോറിയമുായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട്​ നിന്ന്​ തൃശൂരിലേക്ക്​ വന്ന ക​ണ്ടെയ്​നർ ലോറിയുടെ ഡ്രൈവർ ഒരു മണിക്കൂർ കാബിനിൽ കുടുങ്ങിക്കിടന്നു.


തൃശൂരിൽ നിന്ന്​ ഫയർഫോഴ്​സ്​ എത്തി കാബിൻ പൊളിച്ച്​ രാത്രി ഒമ്പതോടെയാണ്​​ ഇയാളെ പുറത്തെടുത്തത്​. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുലോറികളും റോഡിൽ കുടുങ്ങിയതോടെ എട്ടുമണിമുതൽ വൻ ഗതാഗതക്കുരുക്കാണ്​ ഉണ്ടായത്​. സംഭവമറിഞ്ഞ്​ പീച്ചി ,ഹൈവേ പൊലീസുകൾ സ്​ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - Container lorries accident in kuthiran
Next Story