പുതുക്കാട് മിനി സിവില്‍ സ്റ്റേഷന് നിർമാണം: ഭൂമി തരംമാറ്റാന്‍ അനുമതി
text_fieldsനിർദിഷ്ട പുതുക്കാട് മിനി സിവൽ സ്റ്റേഷന്റെ രൂപരേഖ
ആമ്പല്ലൂർ: പുതുക്കാട് മിനി സിവില്‍ സ്റ്റേഷന് നിര്‍മാണത്തിനായി ഭൂമി തരംമാറ്റാൻ സര്‍ക്കാര്‍ അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന് എം.എല്‍.എ. കൊടകരയിൽ ചേര്‍ന്ന മിനി സിവില്‍ സ്റ്റേഷന് നിര്‍മാണ പ്രവര്‍ത്തനം അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അന്തിമ രൂപരേഖ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. സാങ്കേതികാനുമതി ലഭ്യമാക്കി, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു നിര്‍മാണം ആരംഭിക്കാനുള്ള ശ്രമങ്ങളാണ് നടക്കുതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
നിര്‍ദിഷ്ട മിനി സിവില്‍ സ്റ്റേഷന്, പൊലീസ് സ്റ്റേഷന്, ഫയര്‍ സ്റ്റേഷന്, പെന്‍ഷനേഴ്സ് ഓഫിസ്, സൊസൈറ്റി എന്നിവയിലേക്കുള്ള റോഡ് വികസനത്തിനായി സൗജന്യമായി സ്ഥലം വിട്ടു നല്കാൻ ഉടമകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
റോഡ് നിര്‍മാണത്തിന് രണ്ട് സെന്റ് സ്ഥലം പുതുക്കാട് പഞ്ചായത്തിനാണ് ഉടമകള്‍ വിട്ടുനല്‍കുന്നത്. 2022 ലെ ബജറ്റില്‍ മിനി സിവില്‍ സ്റ്റേഷന് നിര്‍മാണത്തിനായി 10 കോടിയാണ് വകയിരുത്തിയത്.
നാല് നിലകളിലായാണ് പുതുക്കാട് മിനി സിവില്‍ സ്റ്റേഷന് വിഭാവനം ചെയ്തിട്ടുള്ളത്.
യോഗത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, വൈസ് പ്രസിഡന്റ് ഷൈനി ജോജു, ബ്ലോക്ക് മെംബര്‍ സതി സുധീര്‍, വാര്‍ഡ് മെംബര്‍ ഷാജു കാളിയങ്കര, ഇരിഞ്ഞാലക്കുട ആര്.ഡി.ഒ എം.കെ. ഷാജി, എല്‍.ആര് തഹസില്‍ദാര്‍ സിമീഷ് സാഹു, നോഡല്‍ ഓഫിസറും ബി.ഡി.ഒയുമായ കെ.കെ. നിഖില്‍, തൊറവ് വില്ലേജ് ഓഫിസര്‍ അന്‍വര്‍ ഷാ, ആര്. ബിന്ദു, പുതുക്കാട് പഞ്ചായത്ത് സെക്രട്ടറി പി. ഉമ ഉണ്ണികൃഷ്ണന്, ഭൂഉടമകളായ ആന്റണി എറുങ്കാരന്, രാജേഷ് വര്‍ഗീസ് പുതുശ്ശേരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

