Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപു​തു​ക്കാ​ട്...

പു​തു​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശം ബ​സ് ബേ ​നി​ർ​മി​ക്കും

text_fields
bookmark_border
bus bay
cancel

ആ​മ്പ​ല്ലൂ​ർ: അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ പു​തു​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്ത് ബ​സ് ബേ ​നി​ർ​മി​ച്ച് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ബ​സി​ൽ ക​യ​റാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും. ഇ​തി​നാ​യി ദേ​ശീ​യ​പാ​ത ന​ൽ​കു​ന്ന സ്ഥ​ല​ത്ത് എം.​എ​ൽ.​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ആ​വ​ശ്യ​മാ​യ നി​ർ​മാ​ണം ന​ട​ത്തും.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ഹൈ​വേ മു​റി​ച്ചു​ക​ട​ന്ന് സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്ന​ത് ഇ​തോ​ടെ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും. പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ എം.​എ​ൽ.​എ​യു​ടെ​യും എം.​പി​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ക​ല​ക്ട​റേ​റ്റി​ൽ ന​ട​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന പു​തു​ക്കാ​ട് ജ​ങ്ഷ​നി​ൽ ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മി​ക്കാ​നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്നു. ഇ​തി​ന് അ​നു​മ​തി ല​ഭ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് നാ​ഷ​ന​ൽ ഹൈ​വേ പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ആ​മ്പ​ല്ലൂ​ർ ജ​ങ്ഷ​നി​ൽ അ​ണ്ട​ർ പാ​സ്സേ​ജ് നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യാ​യി. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​ണ​ലി, കു​റു​മാ​ലി തു​ട​ങ്ങി​യ നേ​ര​ത്തെ സ്റ്റോ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ അ​വ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

ടോ​ൾ പ്ലാ​സ​ക്ക​ടു​ത്തും പു​തു​ക്കാ​ട് ജ​ങ്ഷ​നോ​ട് ചേ​ർ​ന്നും വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. കൊ​ള​ത്തൂ​ർ മു​ത​ൽ കൊ​ട​ക​ര വ​രെ ഭാ​ഗ​ത്ത് സ​ർ​വി​സ് റോ​ഡ് നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ സ​ർ​വി​സ് റോ​ഡു​ക​ൾ ഇ​ല്ലാ​ത്ത പു​തു​ക്കാ​ട് മു​ത​ൽ ന​ന്തി​ക്ക​ര വ​രെ ഭാ​ഗ​ത്ത്‌ സ​ർ​വി​സ് റോ​ഡ് നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടാ​യി. ദേ​ശീ​യ പാ​ത​യി​ലും സ​ർ​വി​സ് റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നും അ​ഴു​ക്കു​ചാ​ൽ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന ഈ ​മാ​സം 21ന് ​ന​ട​ത്തും.

കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ, എം.​പി ടി.​എ​ൻ. പ്ര​താ​പ​ൻ, കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​ആ​ർ. ര​ഞ്ജി​ത്ത്, നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​എ​സ്. ബൈ​ജു, പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ.​കെ. അ​നൂ​പ്, ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ബി​പി​ൻ മാ​ധ​വ​ൻ, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​രാ​യ (ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്റ്) ഡോ. ​എം.​സി. റെ​ജി​ൽ, പി. ​അ​ഖി​ൽ (എ​ൽ.​എ) ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി ടി.​എ​സ്. സ​നോ​ജ്, പു​തു​ക്കാ​ട് ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ വി​ജ​യ് കൃ​ഷ്ണ, ആ​ർ.​ടി.​ഒ കെ.​കെ. സു​രേ​ഷ് കു​മാ​ർ, പി.​ഡ​ബ്ല്യു.​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്. ഹ​രീ​ഷ്, പു​തു​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി എ.​ടി.​ഒ കെ.​ജെ. സു​നി​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur newsBus Bay
News Summary - Construction of Bus Bay in Opposite Puthukkad KSRTC Stand
Next Story