ഒരുവശത്ത് ഭൂമിക്ക് കരുതല്‍, മറുഭാഗത്ത് കുന്ന് തുരക്കല്‍
text_fieldsപരിസ്ഥിതി ദിനത്തില്‍ പുതുക്കാട് ചീനിക്കുന്ന് ഇടിച്ച് മണ്ണു കടത്തുന്നു
ആമ്പല്ലൂര്‍ (തൃശൂർ): പരിസ്ഥിതി ദിനത്തില്‍ പുതുക്കാട് ചീനിക്കുന്ന് ഇടിച്ച് മണ്ണു കടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകരുടെ പരാതിയില്‍ ടിപ്പറുകളും മണ്ണുമാന്തി യന്ത്രവും പൊലീസ് പിടിച്ചെടുത്തു. പുതുക്കാട് ദേശീയപാതയോട് ചേര്‍ന്നുള്ള ഭാഗത്താണ് കുന്നിടിച്ചും പാറപൊട്ടിച്ചും കടത്തുന്നത്. ഒരു വര്‍ഷത്തിലേറെയായി ഇവിടെ അനധികൃത മണ്ണെടുപ്പ് നടക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ജനുവരിയില്‍ റവന്യൂ അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ജില്ല കലക്ടര്‍ക്കും പൊലീസ് മേധാവിക്കും ഇത് സംബന്ധിച്ച് പരാതി നിലവിലുണ്ട്. പരാതികളും സ്റ്റോപ് മെമ്മോയും ലംഘിച്ച് മണ്ണെടുപ്പ് നടക്കുന്നതായി പരിഷത്ത് പ്രവര്‍ത്തകര്‍ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അവധി ദിവസം 10 ടിപ്പറുകളും ജെ.സി.ബിയും ഉപയോഗിച്ച് കുന്നിടിക്കലും മണ്ണ് കടത്തും നടത്തുന്നു എന്നായിരുന്നു പരാതി.
പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി മണ്ണെടുപ്പ് നിര്‍ത്തിവെപ്പിച്ചു. അഞ്ച് ടിപ്പറുകളും മണ്ണുമാന്തിയന്ത്രവും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച റവന്യൂ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

