കാട്ടാന ആക്രമണത്തിനെതിരെ കോൺഗ്രസ് മനുഷ്യമതിൽ
text_fieldsവരന്തരപിള്ളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലപ്പിള്ളിയിൽ സംഘടിപ്പിച്ച മനുഷ്യ മതിൽ
ആമ്പല്ലൂർ: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്ക് പറ്റിയവർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വരന്തരപിള്ളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലപ്പിള്ളിയിൽ മനുഷ്യ മതിൽ സംഘടിപ്പിച്ചു.
ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് വിനയൻ പണിക്കവളപ്പിൽ അധ്യക്ഷത വഹിച്ചു. എം.പി. വിൻസൻ്റ്, കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്,ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ: ജോസഫ് ടാജറ്റ്, കെ. ഗോപാലക്യഷ്ണൻ. ടി.എം. ചന്ദ്രൻ, കല്ലൂർ ബാബു, ആന്‍റണി കുറ്റൂക്കാരൻ, കെ.എൽ. ജോസ്, സോമൻ മുതത്തിക്കര, റീന ഫ്രാൻസീസ്, ഇ എം. ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.
ഔസേഫ് ചെരടായി, ഇബ്രാഹിം ചക്കുങ്ങൾ, ലത്തീഫ് മുച്ചിക്കൽ, ആഷിക് പുലിക്കണ്ണി, സാേന്റാ നന്തിപുലം തുങ്ങിയവർ നേതൃത്വം നൽകി.