Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസിൽനിന്ന്...

ബസിൽനിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
vithura homeopathic hospital
cancel

ചെ​ന്ത്രാ​പ്പി​ന്നി: ഓ​ടു​ന്ന ബ​സി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ് ക​ണ്ട​ക്ട​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചാ​വ​ക്കാ​ട് തി​രു​വ​ത്ര സ്വ​ദേ​ശി ക​ട​ലാ​പ​റ​മ്പി​ൽ സാം​രാ​ജി​നാ​ണ് (31) പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കൊ​ടു​ങ്ങ​ല്ലൂ​ർ എ.​ആ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​വാ​യൂ​ർ -കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ലോ​ടു​ന്ന വ​ലി​യ​പ​റ​മ്പി​ൽ ബ​സി​ലാ​ണ് സം​ഭ​വം. വ​ട​ക്കു​നി​ന്ന് വ​ന്ന ബ​സ് ചെ​ന്ത്രാ​പ്പി​ന്നി അ​മ്മ മെ​ഡി​ക്ക​ൽ​സി​ന് മു​ന്നി​ലെ ക​ട്ട​വി​രി​ച്ച ഭാ​ഗം അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ചാ​ടി​യ​പ്പോ​ൾ ഓ​ട്ടോ​മാ​റ്റി​ക് ഡോ​ർ തു​റ​ക്കു​ക​യും ക​ണ്ട​ക്ട​ർ പു​റ​ത്തേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നെ​ന്ന് സ​മീ​പ​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ അ​ൽ ഇ​ഖ്ബാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളെ പി​ന്നീ​ട് കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ബ​സി​ലെ ഡ്രൈ​വ​ർ ചെ​ന്ത്രാ​പ്പി​ന്നി തെ​ക്കേ ബ​സ് സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്തു​ക​യും പു​റ​കി​ൽ വ​ന്നി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​യ​റി പോ​യ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഇ​ല്ലാ​ത്ത ബ​സി​ൽ കു​റെ നേ​രം ഇ​രു​ന്ന യാ​ത്ര​ക്കാ​ർ ഓ​രോ​രു​ത്ത​രാ​യി ഇ​റ​ങ്ങി മ​റ്റു ബ​സു​ക​ളി​ൽ ക​യ​റി​പ്പോ​യി. ക​യ്പ​മം​ഗ​ലം ​പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:falling from busconductor injured
News Summary - conductor was seriously injured after falling from the bus
Next Story