തൃശൂര്‍-കൊടുങ്ങല്ലൂര്‍ പാതയിൽ ഇന്നുമുതല്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെക്കും
text_fieldsതൃശൂര്‍: കൊടുങ്ങല്ലൂര്‍-തൃശൂര്‍ പാതയില്‍ കോണ്‍ക്രീറ്റ് പണി നടത്തുന്നതിന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ നിയമാനുസൃത സമയപ്രകാരം സര്‍വീസ് നടത്താന്‍ പറ്റാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെക്കും.
ഇക്കാര്യത്തില്‍ ട്രേഡ് യൂനിയന്‍ സംഘടനകളും യോജിപ്പ് പ്രകടിപ്പിച്ചുവെന്ന് ബസുടമസ്ഥ-തൊഴിലാളി കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഊരകം, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ റോഡ് പണി നടക്കുന്നതിനാല്‍ ബസുകള്‍ വഴിതിരിഞ്ഞ് പോയാണ് സര്‍വിസ് നടത്തുന്നത്. എം.എസ്. പ്രേംകുമാര്‍ (ടി.ഡി.പി.ബി.ഒ.എ), വി.എസ്. പ്രദീപ് (കെ.ബി.ഒ.ഒ), കെ.വി. ഹരിദാസ് (സി.ഐ.ടി.യു), എ.സി. കൃഷ്ണന് (ബി.എം.എസ്), കെ.പി. സണ്ണി (സി.ഐ.ടി.യു), എ.ആര്. ബാബു (ഐ.എന്‍.ടി.യു.സി), കെ.കെ. ഹരിദാസ് (എ.ഐ.ടി.യു.സി), കെ. ഹരീഷ് (ബി.എം.എസ്) എന്നിവര്‍ സംബന്ധിച്ചു.

