Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിലും ജലപീരങ്കിയിൽ...

തൃശൂരിലും ജലപീരങ്കിയിൽ മലിനജലമെന്ന് പരാതി; പ്രവർത്തകർക്ക് ചൊറിച്ചിലും, ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടു

text_fields
bookmark_border
തൃശൂരിലും ജലപീരങ്കിയിൽ മലിനജലമെന്ന് പരാതി; പ്രവർത്തകർക്ക് ചൊറിച്ചിലും, ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടു
cancel
camera_alt

പി.​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രെ ന​ട​ത്തി​യ നി​യ​മ​സ​ഭ മാ​ർ​ച്ചി​ന് നേ​രെ പൊ​ലീ​സ് മ​ലി​ന​ജ​ലം പ്ര​യോ​ഗി​ച്ച​തി​നെ​തി​രെ തൃ​ശൂ​ർ ഡി.​ഇ.​ഒ ഓ​ഫി​സി​ലേ​ക്ക് എ.​ഐ.​എ​സ്.​എ​ഫ് - എ.​ഐ.​വൈ.​എ​ഫ് സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​പ്പോ​ൾ - ടി.​എ​ച്ച് ജ​ദീ​ർ

തൃശൂർ: തിരുവനന്തപുരത്തേതിന് പിന്നാലെ തൃശൂരിലും ജലപീരങ്കിയിൽ പൊലീസ് മലിനജലം പ്രയോഗിച്ചതായി പരാതി. എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് സംഘടനകൾ തൃശൂർ ഡി.ഇ.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ചിലും ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചതായാണ് പ്രവർത്തകർ പരാതിപ്പെട്ടിരിക്കുന്നത്. പ്രവർത്തകർക്ക് ദേഹത്ത് ചൊറിച്ചിലും, ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടു.

പി.എം ശ്രീ വിഷയത്തിൽ കഴിഞ്ഞദിവസം എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവർത്തകർ നടത്തിയ നിയമസഭ മാർച്ചിനെ നേരിടാൻ പൊലീസ് മലിനജലം ഉപയോഗിച്ചതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ തൃശൂർ ഡി.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. പകർച്ചവ്യാധികൾ പടരുന്ന കാലത്ത് പൊലീസ്‌ നടത്തിയ മലിനജല പ്രയോഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ല കലക്ടർക്ക് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health problemsKerala PolicePolice water cannonssewage water
News Summary - Complaints of sewage in water cannon in Thrissur too; activists experience itching and health problems
Next Story