അയൽക്കാരൻ വീട്ടിൽ കയറി നായെ വെട്ടികൊന്നതായി പരാതി
text_fieldsവടക്കേക്കാട് വെട്ടേറ്റ് കൊല്ലപ്പെട്ട നായ്
വടക്കേക്കാട്: അയൽക്കാരൻ വീട്ടിൽ കയറി നായ്ക്കുഞ്ഞിനെ വെട്ടി കൊന്നതായി പരാതി. വൈലത്തൂർ വീട്ടിൽ അമരീഷിന്റെ രണ്ടുമാസം പ്രായമായ പോമറേനിയൻ വർഗത്തിൽപെട്ട നായ്ക്കുഞ്ഞിനെയാണ് അയൽക്കാരൻ വെട്ടി കൊന്നതെന്ന് പരാതി. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. അയൽവാസിയുടെ മക്കളെ നായ് മാന്തിയതിൽ പ്രകോപിതനായതാണ് കൊലക്ക് കാരണമെന്ന് പറയപ്പെടുന്നു.
സംഭവസമയം അമരീഷിന്റെ ഭാര്യ സോനയും അനുജൻ ആദിനാഥും മറ്റൊരു കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. നേരത്തേ നായ് ചങ്ങലയഴിഞ്ഞ് അയൽപക്കത്തെ വീട്ടിൽ പോയി. പിന്നീട് വീട്ടുകാർ നായെ ചങ്ങലയിൽ ബന്ധിച്ചു. സംഭവത്തിൽ അയൽക്കാരനെതിരെ അമരീഷ് വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

