Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടികജാതി-വർഗ...

പട്ടികജാതി-വർഗ വിഭാഗത്തിനുള്ള പെട്രോൾ പമ്പുകൾ ബിനാമികൾ കൈയടക്കിയെന്ന്​ പരാതി

text_fields
bookmark_border
പട്ടികജാതി-വർഗ വിഭാഗത്തിനുള്ള പെട്രോൾ പമ്പുകൾ ബിനാമികൾ കൈയടക്കിയെന്ന്​ പരാതി
cancel
Listen to this Article

തൃശൂർ: സംസ്ഥാനത്ത്​ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായി അനുവദിച്ച പെട്രോൾ പമ്പുകളിൽ പാതിയും ബിനാമി ഭരണമെന്ന്​ ​ആരോപണം. 2008ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന 25 ശതമാനം സാമ്പത്തിക ഓഹരി പങ്കാളിത്ത പുനഃസംഘടന നിർദേശം മറയാക്കിയാണ്​ പട്ടികജാതി-പട്ടിക വർഗ ഇതര വിഭാഗങ്ങൾ പെട്രോൾ പമ്പുകൾ കൈയടക്കിയതെന്ന്​ കേരള സ്​റ്റേറ്റ്​ എസ്​.സി, എസ്​.ടി പെട്രോളിയം ഡീലേഴ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ സി.കെ. മോഹിനി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച്​ നടപടി ആവശ്യപ്പെട്ട്​ ദേശീയ പട്ടിക ജാതി കമീഷന് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ 15 ദിവസത്തിനകം എടുത്ത നടപടി ഉൾപ്പെടെ വിശദാംശം നൽകാനാവശ്യപ്പെട്ട്​ പെട്രോളിയം മന്ത്രാലയ സെക്രട്ടറിക്ക്​ കത്ത്​ നൽകി.

സംസ്ഥാനത്ത്​ പൊതുമേഖലയിലെ മൂന്ന്​ ഓയിൽ കമ്പനികളുടേത്​ ഉൾപ്പെടെ 400 ഓളം പെട്രോൾ പമ്പുകളാണ്​ പട്ടികജാതി-പട്ടിക വർഗത്തിനായി അനുവദിച്ചത്​​. 2008ൽ പുനഃസംഘടനയുടെ ഭാഗമായി സ്വന്തമായി പെട്രോൾ പമ്പ്​ നടത്താൻ സാമ്പത്തികാവസ്ഥ ഇല്ലാത്തവർക്ക്​ ഡീലർഷിപ്പിന്‍റെ 25 ശതമാനം ഓഹരി പട്ടികജാതി ഇതര വിഭാഗത്തിന്​ നൽകാമെന്ന്​ വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥയുടെ ഭാഗമായി ധാരാളം പേർ ഈ ഓഹരി പങ്കാളിത്തത്തിനെത്തുകയും ക്രമേണ നടത്തിപ്പ്​ സ്വന്തമാക്കുകയും ദലിത്​ ജനത പുറത്തുപോകുകയും ചെയ്തു.ഉദ്യോഗസ്ഥരുടെ വ്യക്​തമായ അറിവോടെയാണ്​ ഇതെന്നും മോഹിനി പറയുന്നു. ഇപ്പോഴും ഓയിൽ കമ്പനികളിൽ 25 ശതമാനം പങ്കാളിത്തത്തിന്​ വേണ്ടിയുള്ള നിരവധി അപേക്ഷകൾ കെട്ടിക്കിടപ്പുണ്ട്​.​ സംസ്ഥാന പട്ടികജാതി വികസന വകുപ്പിനും 2012 മുതൽ നിരവധി പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SCSTpetrol pumps
News Summary - Complaint that petrol pumps for Scheduled Castes and Scheduled Tribes have been taken over by benefactors
Next Story