Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഹിള കോൺഗ്രസ് നേതാവ്​...

മഹിള കോൺഗ്രസ് നേതാവ്​ ആൾമാറാട്ടം നടത്തി വോട്ട്​ ചെയ്​തെന്ന്​

text_fields
bookmark_border
മഹിള കോൺഗ്രസ് നേതാവ്​ ആൾമാറാട്ടം നടത്തി വോട്ട്​ ചെയ്​തെന്ന്​
cancel

തളിക്കുളം: മഹിള കോൺഗ്രസ് നേതാവായ മുൻ പഞ്ചായത്തംഗം ആൾമാറാട്ടം നടത്തി വോട്ട്​ ചെയ്​തതായി പരാതി. എൽ.ഡി.എഫും ബി.ജെ.പിയുമാണ്​ പരാതി ഉന്നയിച്ചത്​. തളിക്കുളം ഗവ. വി.എച്ച്.എസ് സ്​കൂളിലെ 13ാം നമ്പർ ബൂത്തിൽ രാവിലെ 11ഓടെയാണ്​ സംഭവം. സ്ഥലത്തില്ലാത്ത അയൽവാസിയും ബന്ധുവുമായ സ്​ത്രീയുടെ പേരിലാണ് മുൻ പഞ്ചായത്തംഗം വോട്ട്​ ചെയ്​തത്​.

രണ്ടാളുടെയും പേരിന്​ സാമ്യമുണ്ട്​. എന്നാൽ ക്രമനമ്പറിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട എൽ.ഡി.എഫി​െൻറ രണ്ടാം ബൂത്ത് ഏജൻറ്​ വോട്ട് ചെയ്യുന്നതിനെ എതിർക്കുകയും ബഹളം വെക്കുകയും ചെയ്തു. പുറത്തിറങ്ങിയിരുന്ന എൽ.ഡി.എഫി​െൻറ ഒന്നാം ഏജൻറ്​ എത്തി എതിർത്തതോടെ പോളിങ്​ ഓഫിസർ ആൾമാറാട്ടം നടത്തിയ വോട്ട് ബ്ലോക്ക് ചെയ്ത് പ്രശ്​നം പരിഹരിച്ചതായി പറയുകയായിരുന്നു.

ത​െൻറ പേരിന്​ സാമ്യമുള്ള സ്​ത്രീ വോട്ട് ചെയ്യാൻ വരില്ലെന്ന് ഉറപ്പിച്ച ശേഷമാണ് ഇവർ ബൂത്തിൽ എത്തിയതെന്ന്​ എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. വോട്ട് ചെയ്​ത ശേഷം വിരലിലെ മഷിയടയാളം മായ്ച്ച്​ സ്വന്തം വോട്ടും ചെയ്യാനായിരുന്നു ഇവരുടെ ശ്രമമെന്നും എൽ.ഡിഎഫ്​ തളിക്കുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻറ്​ ഇ.എ. സുഗതനും കൺവീനർ കെ.ആർ. സീതയും ആരോപിച്ചു. വിഷയത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും പരാതി ഉന്നയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voteassembly election 2021woman Congress leader
News Summary - Complaint that a woman Congress leader voted in disguise
Next Story