Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാണിജ്യ പാചകവാതക...

വാണിജ്യ പാചകവാതക വിലവർധന ഇരുട്ടടി; ഹോട്ടൽ ഭക്ഷണവില കുതിച്ചുയരുന്നു

text_fields
bookmark_border
വാണിജ്യ പാചകവാതക വിലവർധന ഇരുട്ടടി; ഹോട്ടൽ ഭക്ഷണവില കുതിച്ചുയരുന്നു
cancel

തൃ​ശൂ​ര്‍: വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​ത്ത​നെ വ​ർ​ധി​ച്ച​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​സ്സ​ഹ​മാ​ക്കു​ന്നു. സി​ലി​ണ്ട​ർ വി​ല​വ​ർ​ധ​ന​വി​ന് പി​ന്നാ​ലെ ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്ക് ക്ര​മാ​തീ​ത​മാ​യി വി​ല ഉ​യ​ർ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത് സാ​ധാ​ര​ണ​ക്കാ​രാ​ണ്. സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധ​ന​വി​നൊ​പ്പം ഹോ​ട്ട​ൽ ന​ട​ത്തി​പ്പി​ലെ മ​റ്റു പ്ര​തി​സ​ന്ധി​ക​ൾ കൂ​ടി ഉ​യ​ർ​ന്ന​തോ​ടെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ പ​ല സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ട​ലി​ന്റെ വ​ക്കി​ലാ​ണ്.

താ​ളം​തെ​റ്റി കു​ടും​ബ ബ​ജ​റ്റ്

ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​ർ ജോ​ലി​ക്ക് പോ​കു​ന്ന കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഈ ​വി​ല​ക്ക​യ​റ്റം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം സ്കൂ​ൾ വി​ട്ടു​വ​രു​ന്ന കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തെ ആ​ശ്ര​യി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ വി​ല​വ​ർ​ധ​ന കു​ടും​ബ ബ​ജ​റ്റി​നെ വ​ലി​യ രീ​തി​യി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത് പ​ക​ൽ​ക്കൊ​ള്ള​യാ​ണെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ, പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക​പ്പു​റം ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ അ​ധി​ക തു​ക ന​ൽ​കി ഭ​ക്ഷ​ണം വാ​ങ്ങാ​ൻ സാ​ധാ​ര​ണ​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ്.

പൊ​ള്ളു​ന്ന വി​ല, കീ​ശ ചോ​ർ​ന്ന് സാ​ധാ​ര​ണ​ക്കാ​ർ

ചാ​യ​ക്കും ചെ​റു​ക​ടി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഗ​ണ്യ​മാ​യ വി​ല​വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ഒ​രാ​ൾ​ക്ക് എ​ട്ട് മു​ത​ൽ 50 രൂ​പ വ​രെ​യാ​ണ് നി​ല​വി​ൽ അ​ധി​ക​ച്ചെ​ല​വ് വ​രു​ന്ന​ത്. ത​ട്ടു​ക​ട​ക​ളി​ൽ 10 രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​യ​ക്കും ക​ടി​ക്കും ഇ​പ്പോ​ൾ 12 രൂ​പ ന​ൽ​ക​ണം. 12 രൂ​പ​യു​ണ്ടാ​യി​രു​ന്ന കാ​പ്പി​ക്ക് 15 രൂ​പ​യാ​യി വ​ർ​ധി​ച്ചു. ഇ​രു​ന്ന് ക​ഴി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ഇ​ട​ത്ത​രം ഹോ​ട്ട​ലു​ക​ളി​ൽ 12 രൂ​പ​യു​ടെ ചാ​യ​ക്കും എ​ണ്ണ​ക്ക​ടി​ക്കും ഇ​പ്പോ​ൾ 15 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. 15 മു​ത​ൽ 20 രൂ​പ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന ചാ​യ​ക്ക് ഇ​പ്പോ​ൾ 25 രൂ​പ ന​ൽ​ക​ണം. 15 രൂ​പ​ക്ക് ല​ഭി​ച്ചി​രു​ന്ന പൊ​റോ​ട്ട, ച​പ്പാ​ത്തി എ​ന്നി​വ​ക്ക് 20 മു​ത​ൽ 25 രൂ​പ വ​രെ​യാ​യി വ​ർ​ധി​ച്ചു. ക​റി​ക​ൾ​ക്ക് 10 മു​ത​ൽ 25 രൂ​പ വ​രെ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് വ​ർ​ധി​ച്ച​ത്.

പ്ര​തി​സ​ന്ധി​യി​ലാ​യി ഹോ​ട്ട​ലു​ട​മ​ക​ളും

പാ​ച​ക​വാ​ത​ക വി​ല​യ്ക്ക് പു​റ​മെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വും ഉ​യ​ർ​ന്ന കൂ​ലി​യും ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തെ ത​ള​ർ​ത്തു​ന്നു​ണ്ട്. മി​ക​ച്ച പാ​ച​ക​ക്കാ​ർ​ക്കും ടീ ​മേ​ക്ക​ർ​മാ​ർ​ക്കും വ​ലി​യ ഡി​മാ​ൻ​ഡും ഉ​യ​ർ​ന്ന കൂ​ലി​യു​മാ​ണ്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്ക് വ​രാ​തി​രി​ക്കു​ന്ന​ത് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

ചെ​ല​വ് കു​റ​ക്കാ​ൻ വി​റ​ക​ടു​പ്പി​ലേ​ക്ക് മാ​റു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. വി​റ​ക​ടു​പ്പി​ലെ ഉ​യ​ർ​ന്ന ചൂ​ട് കാ​ര​ണം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്ക് വ​രാ​ൻ മ​ടി​ക്കു​ന്നു. മാ​ത്ര​മ​ല്ല, ഇ​തി​നാ​യി ഇ​ര​ട്ടി ജീ​വ​ന​ക്കാ​രെ വേ​ണ്ടി​വ​രി​ക​യും വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​യി​ലു​ണ്ടാ​കു​ന്ന വ്യ​ത്യാ​സം ഉ​പ​ഭോ​ക്താ​ക്ക​ളെ അ​ക​റ്റു​ക​യും ചെ​യ്യും. അ​തി​നാ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നാ​ണ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newshotel foodThrissur NewsCooking Gas
News Summary - Commercial cooking gas price hike hits; hotel food prices soar
Next Story