കരുപ്പടന്ന - നെടുങ്കാണം റോഡ് ടാറിങ് ഉടൻ പൂർത്തിയാക്കാൻ ഉത്തരവിട്ട് കലക്ടർ
text_fieldsമാള: കരുപ്പടന്ന - നെടുങ്കാണം റോഡ് ടാറിങ് അടിയന്തരമായി പൂർത്തീകരിക്കാൻ ജില്ലകലക്ടർ ഉത്തരവിട്ടു. റോഡ് പണി ഏറ്റെടുത്ത കരാറുകാരൻ പ്രവൃത്തി പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് കലക്ടർ ഇടപെട്ടത്. 2025 മാർച്ചിൽ റോഡ് നിർമാണത്തിനായി ഏറ്റെടുത്ത കരാറുകാരൻ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ യാതൊന്നും ചെയ്തില്ല.
മേയ് മാസത്തിൽ നിർമാണം തുടങ്ങി മഴ എന്ന കാരണം പറഞ്ഞ് പാതിവഴിയിൽ പണികൾ ഉപേക്ഷിച്ചുവെന്നാണ് നാട്ടുകാരാുടെ പരാതി. പ്രദേശത്ത് റോഡിൽ ക്വാറി വേസ്റ്റ് ഇട്ടത് യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമായി മാറുകയും ചെയ്തു. പൊടി ശല്യം കാരണം സമീപത്തെ കുട്ടികൾക്കും മറ്റും ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ നേരിടുകയാണ്. ഇതേതുടർന്ന് നാട്ടുകാർ സമരസമിതി രൂപവത്കരിച്ച് രംഗത്തിറങ്ങി.
റോഡ് തടയൽ ഉൾപ്പെടെ സമരം സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് നാട്ടുകാർ ജില്ല കലക്ടർക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് എൻ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനിയർ തൃശൂർ ഉദ്യോഗസ്ഥരോട് നടപടി സ്വീകരിക്കുവാൻ ഉത്തരവായത്. അതേസമയം വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ജനപ്രതിനിധികളുമായി ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടായില്ലന്നും സമരസമിതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

