കൊച്ചിൻ ദേവസ്വം ബോർഡ്: ഡോ. എം.കെ. സുദർശൻ ഇന്ന് ചുമതലയേൽക്കും
text_fieldsഡോ. എം.കെ. സുദർശൻ
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ഭരണസമിതി അംഗമായി സർക്കാർ നാമനിർദേശം ചെയ്ത ഡോ. എം.കെ. സുദർശൻ വെള്ളിയാഴ്ച ചുമതലയേൽക്കും. രാവിലെ 11ന് ബോർഡ് ചേംബറിൽ സെക്രട്ടറി പി.ഡി. ശോഭന സത്യവാചകം ചൊല്ലിക്കൊടുക്കും.
പ്രസിഡന്റായിട്ടാണ് സുദർശനെ നാമനിർദേശം ചെയ്തിട്ടുള്ളത്. എന്നാൽ, ഭരണസമിതിയിലേക്കുള്ള എറണാകുളം ജില്ലയിൽനിന്നുള്ള സി.പി.എം പ്രതിനിധിയെ നിർദേശിച്ചിട്ടില്ല. ഭരണസമിതി പൂർണതോതിലായശേഷം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്താൽ മതിയെന്ന നിലയിലാണ് അംഗമായി വെള്ളിയാഴ്ച ചുമതലയേൽക്കുക.
സി.പി.ഐ പ്രതിനിധിയായി പ്രേമരാജൻ ചുണ്ടലാത്തിനെയും തെരഞ്ഞെടുത്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി എം.ആർ. മുരളി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി ഡോ. എം.കെ. സുദർശൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി ജി. സുന്ദരേശൻ, കൊച്ചിൻ ദേവസ്വം ബോർഡ് അംഗമായി പ്രേമരാജ് ചൂണ്ടലത്ത് എന്നിവരെ നിർദേശിച്ച് ജനുവരി 16നാണ് സർക്കാർ ഉത്തരവിറങ്ങിയത്.
ഉടൻതന്നെ ഭരണസമിതി പൂർണ അംഗങ്ങളെ നിയോഗിച്ചുള്ള ഉത്തരവ് ഇറങ്ങുമെന്നാണ് ദേവസ്വം വകുപ്പ് വ്യക്തമാക്കുന്നത്. സി.പി.എം മണ്ണുത്തി ഏരിയ കമ്മിറ്റി അംഗവും പി.കെ.എസ് ജില്ല പ്രസിഡന്റുമായ സുദർശൻ 2016 -’18ൽ ദേവസ്വം ഭരണസമിതി പ്രസിഡന്റായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

