Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​ട​ലാ​ക്ര​മ​ണ...

ക​ട​ലാ​ക്ര​മ​ണ പ്ര​ദേ​ശത്ത് ഒടുവിൽ ക​ല​ക്ട​ർ എ​ത്തി

text_fields
bookmark_border
ക​ട​ലാ​ക്ര​മ​ണ പ്ര​ദേ​ശത്ത് ഒടുവിൽ ക​ല​ക്ട​ർ എ​ത്തി
cancel
camera_alt

വാടാനപ്പള്ളിയിലെ കടലാക്രമണ പ്രദേശം ജില്ല കലക്ടറും ജനപ്രതിനിധികളും നേതാക്കളും ഉദ്യോഗസ്ഥരും സന്ദർശിക്കുമ്പോൾ തിരയടിച്ച് കയറുന്നു

വാ​ടാ​ന​പ്പ​ള്ളി: ഒ​ടു​വി​ൽ വാ​ടാ​ന​പ്പ​ള്ളി​യി​ലെ ക​ട​ലാ​ക്ര​മ​ണ പ്ര​ദേ​ശം കാ​ണാ​നും നാ​ശം നേ​രി​ട്ട് മ​ന​സ്സി​ലാ​ക്കാ​നും ജി​ല്ല ക​ല​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ ബീ​ച്ചി​ലെ​ത്തി. സ്ഥ​ലം എം.​എ​ൽ.​എ പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി​ന്റെ അ​ഭ്യ​ർ​ഥ​ന​യെ മാ​നി​ച്ചാ​ണ് വാ​ടാ​ന​പ്പ​ള്ളി ബീ​ച്ചി​ലെ ക​ട​ൽ​ക്ഷോ​ഭ മേ​ഖ​ല ജി​ല്ല ക​ല​ക്ട​ർ സ​ന്ദ​ർ​ശി​ച്ച​ത്.

ചാ​ഴൂ​ർ മേ​ഖ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചി​ട്ടും വാ​ടാ​ന​പ്പ​ള്ളി മേ​ഖ​ല​യി​ലെ ക​ട​ലാ​ക്ര​മ​ണ പ്ര​ദേ​ശം ക​ല​ക്ട​ർ സ​ന്ദ​ർ​ശി​ക്കാ​തി​രു​ന്ന​തി​ൽ ജ​ന പ്ര​തി​നി​ധി​ക​ൾ​ക്കും ക​ട​ലോ​ര നി​വാ​സി​ക​ൾ​ക്കും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ക​ല​ക്ട​ർ എ​ത്തി​യ​ത്.

ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വീ​ടും സ്ഥ​ല​വും കൃ​ഷി​യും ന​ശി​ച്ച​വ​രെ നേ​രി​ട്ട് ക​ണ്ട് ക​ല​ക്ട​ർ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. അ​ടി​യ​ന്ത​ര​മാ​യി ക​ട​ൽ​ഭി​ത്തി കെ​ട്ടു​ക​യും ഒ​ലി​ച്ചു​പോ​യ സീ​വാ​ൾ റോ​ഡ് നി​ർ​മി​ച്ച് ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ൾ അ​വ​ധി​യാ​യ​തി​നാ​ൽ നി​ര​വ​ധി കു​ട്ടി​ക​ളും ക​ല​ക്ട​റെ കാ​ണാ​നും സ​ങ്ക​ടം ബോ​ധി​പ്പി​ക്കാ​നും എ​ത്തി​യി​രു​ന്നു.

സ്കൂ​ളി​ലേ​ക്ക് പോ​കാ​നു​ള്ള ഏ​ക ആ​ശ്ര​യ​മാ​യ റോ​ഡ് കൂ​ടി ക​ട​ലെ​ടു​ത്ത​തോ​ടെ സ്കൂ​ൾ വാ​ഹ​ന​മോ ഓ​ട്ടോ​റി​ക്ഷ​യോ വ​രാ​തെ കു​ട്ടി​ക​ൾ ദു​രി​ത​ത്തി​ലാ​ണ്. വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പൈ​പ്പി​ലൂ​ടെ വെ​ള്ളം വ​രാ​ത്ത​ത് കാ​ര​ണം കു​ടി​വെ​ള്ള​വും ല​ഭി​ക്കു​ന്നി​ല്ല.

ക​ല​ക്ട​ർ​ക്ക് മു​ന്നി​ൽ പ​രാ​തി പ്ര​ള​യ​മാ​യി​രു​ന്നു. വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് മു​ൻ ജി​ല്ല ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് അ​ഞ്ച്ദി​വ​സം വെ​ള്ളം ടാ​ങ്ക​ർ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന് കൊ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ൾ അ​തും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ഏ​ങ്ങ​ണ്ടി​യൂ​രി​നും ത​ളി​ക്കു​ള​ത്തി​നും ഇ​ട​യി​ലു​ള്ള വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 1, 17, 18, വാ​ർ​ഡു​ക​ളാ​ണ് തീ​രം തൊ​ട്ട് കി​ട​ക്കു​ന്ന​ത്. അ​ഞ്ച് കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ കി​ട​ക്കു​ന്ന വാ​ടാ​ന​പ്പ​ള്ളി ക​ട​ൽ തീ​രം ടൂ​റി​സ​ത്തി​ന് വ​ലി​യ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​ണ്. ടെ​ട്രാ​പോ​ഡ് ക​ട​ൽ​ഭി​ത്തി കെ​ട്ടി തീ​ര​വും തീ​ര​ദേ​ശ വാ​സി​ക​ളേ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് സി.​പി.​എം തൃ​ത്ത​ല്ലൂ​ർ - വാ​ടാ​ന​പ്പ​ള​ളി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ സു​രേ​ഷ് മ​ഠ​ത്തി​ൽ , വി.​എ. ഷാ​ജു​ദീ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ടാ​ന​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഐ.​എ​ൻ. സു​ധീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്റ് ഹേ​മ​ല​ത പ്ര​താ​പ​ൻ, ത​ളി​ക്കു​ളം ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ര​ഞ്ചി​ല​ഗി​രി , വൈ​സ് പ്ര​സി​ഡ​ന്റ് സി.​എം. നൗ​ഷാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ചാ​വ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ , ഇ​റി​ഗേ​ഷ​ൻ, വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ക​ല​ക്ട​റോ​ടൊ​പ്പം ബീ​ച്ച് സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collectorCoastalThrissur NewsInvasionArrivedarea
News Summary - ക​ട​ലാ​ക്ര​മ​ണ പ്ര​ദേ​ശത്ത് ഒടുവിൽ ക​ല​ക്ട​ർ എ​ത്തി
Next Story