തീരസംരക്ഷണം: കൊച്ചു കണ്ടൽവനം ഒരുക്കി വിദ്യാർഥികൾ
text_fieldsതളിക്കുളം ഗവ. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർഥികളും അധ്യാപകരും കനോലി പുഴയുടെ തീരത്ത് കണ്ടൽച്ചെടികൾ നടുന്നു
തളിക്കുളം: തീര സംരക്ഷണത്തിന് കൊച്ചു കണ്ടൽവനമൊരുക്കി തളിക്കുളം ഗവ. ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളും അധ്യാപകരും.
സ്കൂളിലെ ഇരുപതോളം പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർഥികളും അധ്യാപകരും തളിക്കുളം അഞ്ചാം വാർഡിലെ കിഴക്കേ അതിർത്തിയായ കനോലി കനാലിെൻറ തീരപ്രദേശത്താണ് നൂറോളം കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചത്.
സൂനാമിയെയും വെള്ളപ്പൊക്കത്തെയും പ്രതിരോധിക്കാനും ചുഴലിക്കാറ്റിെൻറ ശക്തി കുറക്കാനും കഴിയുന്ന കണ്ടൽക്കാടുകൾ ഇന്ന് മനുഷ്യെൻറ പ്രവൃത്തികളാൽ നശിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഉപ്പുവെള്ളത്തിൽ വളരുന്ന കണ്ടൽച്ചെടികൾ തീരം ഫലപ്രദമായി സംരക്ഷിക്കപ്പെടാനും ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കാനും സഹായിക്കുന്ന രീതിയിൽ കനോലി കനാലിെൻറ ഒരുക്കുന്നത്.
പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം വിനയ പ്രസാദ് നിർവഹിച്ചു. പ്രധാനാധ്യാപിക കെ.ടി. വസന്തകുമാരി അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ക്ലബ് കൺവീനർ കെ.എൽ. മനോഹിത് പദ്ധതി വിശദീകരിച്ചു. അധ്യാപകരായ സംഗീത, ബിൻസി, എ.ഡി.എസ്. അംഗങ്ങൾ, വിദ്യാർഥികളായ ബിനുറാം, ധ്യാൻ പി. മദൻ, ശ്രാവൺ, ഹക്കീം, അബ്ദുൽ നിഹാൽ, അമൻ റൈഹാൻ, ആദിദേവ്, ആദിത്യൻ, ഹിലാരി ടെൻസിങ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

