സഹകരണ മേഖലകൾ പ്രാദേശിക സംരംഭങ്ങളെ സഹായിക്കണം -മന്ത്രി ബിന്ദു
text_fieldsമാള പൊയ്യയിൽ സഹകരണ ബാങ്ക് മഠത്തുംപടി ശാഖ ഉന്നത
വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
മാള: സഹകരണ മേഖലകൾ പ്രാദേശിക സംരംഭങ്ങൾക്ക് സഹായം നൽകാൻ തയാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മാള പൊയ്യയിൽ സഹകരണ ബാങ്ക് മഠത്തുംപടി ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടിന്റെ പ്രാദേശികമായ വ്യവസായ വികസനത്തിന് വേണ്ടി സംരംഭങ്ങൾക്ക് വായ്പ നല്കുന്നതിന് സഹകരണ മേഖലയിൽ പദ്ധതികൾ വരേണ്ടതുണ്ട്.
കൂടുതൽ ഉൽപാദനപരമായ മേഖലക്ക് പ്രാധാന്യം നൽകി സംരംഭങ്ങളെ സഹായിക്കാൻ സഹകരണ മേഖലക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് സെക്രട്ടറി എ.ഇ. ഷൈമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ആദ്യ സ്ഥിരം നിക്ഷേപ സ്വീകരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, ആദ്യ വായ്പ വിതരണം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, അദ്യ സേവിങ്സ് നിക്ഷേപ വിതരണം സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ എം. ബിജുകുമാർ എന്നിവർ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

