ശുചീകരണ യജ്ഞം; നാട്ടിക ബീച്ചില്‍ നിന്ന് നീക്കിയത് 310 കിലോ പ്ലാസ്റ്റിക് മാലിന്യം
text_fieldsനാട്ടിക ബീച്ച് ശുചീകരണ യജ്ഞം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യുന്നു
തൃപ്രയാർ: അന്താരാഷ്ട്ര തീരദേശ ശുചീകരണദിനത്തോടനുബന്ധിച്ച് നാട്ടിക ബീച്ചില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ 310 കിലോ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു. കേന്ദ്ര പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച ‘സേവാ പര്‍വ് 2025’ ബീച്ച് ക്ലീനിംഗ് കാമ്പയിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു.
അസി. കലക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ് അധ്യക്ഷത വഹിച്ചു. നാട്ടിക എസ്.എന്‍. കോളജ്, വലപ്പാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, തൃപ്രയാര്‍ ഗവ. ശ്രീരാമ പോളിടെക്നിക്, നാട്ടിക ഗവ. ഫിഷറീസ് സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും നാട്ടിക ഹരിതകര്‍മസേനാംഗങ്ങള്‍, ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, തീരദേശവാസികള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.
കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റ് എൻജിനീയര്‍ കെ.എസ്. ദിനേഷ്, മണപ്പുറം ഗ്രൂപ്പ് സി.എസ്.ആര്. ഹെഡ് ട്രീസ സെബാസ്റ്റ്യന്‍, ലുലു ഗ്രൂപ്പിന്റെ വൈ മാള്‍ മാനേജര്‍ മേവിന് സേവിയര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി. എൻജിനീയര്‍ എ.എസ്. സൗമ്യ സ്വാഗതവും അസി. എൻജിനീയര്‍ റോണി സി. ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

