മാള: മാള പൊലീസ് സ്റ്റേഷന് മുന്നിൽ യുവതീ-യുവാക്കളുടെ വീട്ടുകാർ തമ്മിൽ കൈയാങ്കളി. യുവതിക്കൊപ്പം കാമുകെൻറ വീട്ടുകാർ മാള സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തതായി ഇൻസ്പെക്ടർ വി. സജിൻ ശശി പറഞ്ഞു. പെൺകുട്ടിയെ കഴിഞ്ഞ നാലിന് കാണാതായെന്ന് കാണിച്ച് വീട്ടുകാർ മാള പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് യുവാവിനെ വിളിച്ച് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പെൺകുട്ടിയെയും കൊണ്ട് വീട്ടുകാർ എത്തി. തുടർന്നാണ് വീട്ടുകാർ തമ്മിൽ വാഗ്വാദവും തുടർന്ന് കൈയാങ്കളിയിലും എത്തിയത്. പൊലീസ് ഇരുകൂട്ടരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇവരിൽ ഒരാൾ കൈയിൽ കരുതിരിയുന്ന കമ്പിവടി ഉപയോഗിച്ചു മർദിച്ചതായും പറയുന്നു. കൂടുതൽ പൊലീസ് എത്തി സംഘർഷം ഉണ്ടാക്കിയവരെ പിടിച്ചുമാറ്റി. ഇരുകൂട്ടരും ബന്ധുക്കളാണ്. സംഭവത്തിൽ കമ്പിവടി ഉപയോഗിച്ച് മർദിച്ചതിനു ഉൾപ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2021 7:34 AM GMT Updated On
date_range 2021-10-07T13:04:31+05:30പൊലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ വീട്ടുകാർ തമ്മിൽ കൈയാങ്കളി; കേസെടുത്തു
text_fieldsNext Story