Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Court
cancel
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാ​ടി​യെ​ല്ലി​ലെ...

താ​ടി​യെ​ല്ലി​ലെ ചി​കി​ത്സ​ക്ക്​ ക്ലെ​യിം നി​ഷേ​ധി​ച്ചു; ഇ​ൻ​ഷു​റ​ൻ​സ്​ സ്ഥാ​പ​ന​ത്തി​നെ​തി​രെ വി​ധി

text_fields
bookmark_border

തൃ​ശൂ​ർ: താ​ടി​യെ​ല്ലി​ലെ ചി​കി​ത്സ ദ​ന്ത​ചി​കി​ത്സ​യെ​ന്ന് പ​റ​ഞ്ഞ് ക്ലെ​യിം നി​ഷേ​ധി​ച്ച​തി​നെ​തി​രെ ഫ​യ​ൽ ചെ​യ്ത ഹ​ര​ജി​യി​ൽ പ​രാ​തി​ക്കാ​ർ​ക്ക് അ​നു​കൂ​ല വി​ധി. തൃ​ശൂ​ർ കൂ​ർ​ക്ക​ഞ്ചേ​രി തെ​ക്കി​നി​യ​ത്ത് വീ​ട്ടി​ൽ ടി.​പി. സി​ജോ​യും ഭാ​ര്യ മേ​രി തെ​രെ​സും ഫ​യ​ൽ ചെ​യ്ത ഹ​ര​ജി​യി​ലാ​ണ് തൃ​ശൂ​ർ ഈ​സ്റ്റ് ഫോ​ർ​ട്ടി​ലെ ബ​ജാ​ജ് അ​ല​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ലി​മി​റ്റ​ഡ്​ മാ​നേ​ജ​ർ​ക്കെ​തി​രെ തൃ​ശൂ​ർ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തി​ന്‍റെ വി​ധി. മേ​രി തെ​രേ​സ് മാ​ക്സി​ല​റി സൈ​ന​സി​ലെ സി​സ്റ്റി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ക്ലെ​യിം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ല.

ദ​ന്ത​ചി​കി​ത്സ​ക്ക് ക്ലെ​യിം അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും ഹ​ര​ജി​ക്കാ​രി​ക്ക് ന​ട​ത്തി​യ ചി​കി​ത്സ പ​ല്ലി​ന്‍റെ അ​സു​ഖ​ത്തി​നാ​ണെ​ന്നും ആ​യി​രു​ന്നു ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ വാ​ദം. എ​ന്നാ​ൽ, ചി​കി​ത്സ താ​ടി​യെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന്​ ഹ​ര​ജി ഭാ​ഗം വാ​ദി​ച്ചു. തെ​ളി​വു​ക​ൾ പ​രി​ഗ​ണി​ച്ച പ്ര​സി​ഡ​ന്‍റ് സി.​ടി. സാ​ബു, മെം​ബ​ർ എ​സ്. ശ്രീ​ജ എ​ന്നി​വ​ര​ട​ങ്ങി​യ ഫോ​റം ഹ​ര​ജി​ക്കാ​രു​ടെ വാ​ദം അം​ഗീ​ക​രി​ക്കു​ക​യും ക്ലെ​യിം നി​ഷേ​ധി​ച്ച​ത്​ സേ​വ​ന​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്ന് വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

76,241.52 രൂ​പ​യും അ​തി​ന് ക്ലെ​യിം നി​ഷേ​ധി​ച്ച തീ​യ​തി മു​ത​ൽ ഒ​മ്പ​ത്​ ശ​ത​മാ​നം പ​ലി​ശ​യും ചെ​ല​വി​ലേ​ക്ക് 3000 രൂ​പ​യും ന​ൽ​കാ​നാ​ണ്​ വി​ധി​ച്ച​ത്. ഹ​ര​ജി​ക്കാ​ർ​ക്കു വേ​ണ്ടി അ​ഡ്വ. എ.​ഡി. ബെ​ന്നി ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insurance
News Summary - Claims for treatment; Judgment against the Insurance Company
Next Story