കലക്ടർ വാക്ക് പാലിച്ചു; വിദ്യാർഥികൾക്ക് നൽകാമെന്നേറ്റ പത്ത് സൈക്കിൾ നൽകി
text_fieldsമച്ചാട് സ്കൂളിലെ വിദ്യാർഥികൾക്ക് കലക്ടർ നൽകുന്ന പത്ത് സൈക്കിളുകളുടെ വിതരണോദ്ഘാടനം അർജുൻ പാണ്ഡ്യൻ നിർവഹിക്കുന്നു
വടക്കാഞ്ചേരി: മീറ്റ് ദ കലക്ടർ പരിപാടിയിൽ തന്നോടൊപ്പം സംവദിച്ച വിദ്യാർഥികൾക്ക് നൽകാമെന്ന് വാഗ്ദാനം നൽകിയ പത്ത് സൈക്കിൾ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ വിതരണം ചെയ്തു. മച്ചാട് സ്കൂളിലെ വിദ്യാർഥികൾക്കാണ് സൈക്കിൾ നൽകിയത്. സംസ്ഥാനതലത്തിൽ സ്കൂൾ ഒളിമ്പിക്സ് വിജയികളായ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്തു.
തുടർന്ന് വിദ്യാർഥികളുമായി കലക്ടർ സ്കൂൾ അങ്കണത്തിൽനിന്ന് സൈക്കിൾ ചവിട്ടി പുന്നംപറമ്പ് ചുറ്റി തിരികെ സ്കൂളിലെത്തി.
തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം രാമചന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സി. സജീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് അഡ്വ. ടി.എ. നജീബ്, വിദ്യാഭ്യാസ ഓഫിസർ ടി. രാധ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഷീജ കുനിയിൽ, പ്രധാനാധ്യാപിക കെ.കെ. ഷീന, പ്രിൻസിപ്പൽ കെ.എൻ. ഉണ്ണികൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ബിപിൻ ജോസഫ്, എ.എസ്. മിഥുൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

