ഭരണ-രാഷ്ട്രീയ രംഗത്ത് ക്രൈസ്തവ സമുദായം നേരിടുന്ന അവഗണന പ്രത്യാഘാതം സൃഷ്ടിക്കും -മാർ ആൻഡ്രൂസ് താഴത്ത്
text_fieldsമാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: ഭരണ രാഷ്ട്രീയ രംഗത്ത് ക്രൈസ്തവ സമുദായത്തെ അവഗണിച്ചാൽ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്ന് അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. അതിരൂപത കുടുംബകൂട്ടായ്മയുടെ ലൂർദ്ദ്ഫൊറോന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്.
തനിച്ച് വളരാൻ ആർക്കും കഴിയില്ല. തകർച്ചയാണ് അനുഭവം. ക്രൈസ്തവ സമുദായം ഒന്നിച്ച് നിൽക്കുന്നതിന്റെ മുന്നോടിയാണ് സമുദായ ജ്വാല കൺവെൻഷനുകൾ. ഭാവിയിൽ സമുദായ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കാൻ കുടുംബകൂട്ടായ്മകൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ലൂർദ് ഫൊറോന വികാരി ഫാ. ജോസ് വല്ലൂരാൻ അധ്യക്ഷത വഹിച്ചു. ‘സമുദായ നവീകരണത്തിന് കുടുംബകൂട്ടായ്മകൾ’ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ഫാ. രാജു അക്കര, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ എന്നിവർ ക്ലാസുകൾ നയിച്ചു.
കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ലൂർദ്ദ്ഫൊറോന ആനിമേറ്റർ ഫാ. റോയ് മൂക്കൻ, അതിരൂപത കുടുംബ കൂട്ടായ്മ ജനറൽ സെക്രട്ടറി എ.ഡി. ഷാജു മാസ്റ്റർ, ഫൊറോന കൺവീനർ വിൻസൻറ് നെല്ലിശ്ശേരി, സെക്രട്ടറി ഫ്രാൻസിസ് ജേക്കബ് മുളക്കൻ, ജോസ് ചിറ്റാട്ടുകര, ഡോണി ജോർജ്, ശോഭ ജോൺസൺ, ആൻ ജോർജ് എന്നിവർ സംസാരിച്ചു. എം.ഡി.എഡ് വിൻ, തോമസ് ആലപ്പാട്ട്, ഒ.ഡി. ജോസഫ്, സേവ്യർ എന്നിവർ നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നായി 1200 കുടുംബകൂട്ടായ്മ ഭാരവാഹികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

