ചിയ്യാരം ഫെസ്റ്റ് 23 മുതൽ
text_fieldsrepresentational image
തൃശൂർ: റസിഡന്റ്സ് അസോസിയേഷനുകളും വ്യാപാരി-വ്യവസായി സമൂഹവും മറ്റും ഉൾപ്പെട്ട, തൃശൂർ കോർപറേഷന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ചിയ്യാരം പൗരസമിതി 23 മുതൽ ജനുവരി ഒന്നുവരെ നീളുന്ന ചിയ്യാരം ഫെസ്റ്റ് സംഘടിപ്പിക്കും. വിവിധ സ്ഥലങ്ങളിൽ അഞ്ച് വേദികളിലായി രണ്ടുദിവസം വീതം നടക്കുന്ന കലാ-സാംസ്കാരിക പരിപാടികൾ ജനുവരി ഒന്നിന് ഘോഷയാത്രയോടെ സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ആൽത്തറ വേദിയിൽ 23ന് വൈകീട്ട് ആറിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ രാത്രി 10 വരെയാണ് പരിപാടികൾ. 31ന് രാവിലെ ആറിന് ഒല്ലൂർ പുത്തൻകുളം മുതൽ മുനയം ബണ്ട് വരെ ഏഴ് കിലോമീറ്റർ മാരത്തൺ സംഘടിപ്പിക്കും. സമാപന ഘോഷയാത്രയിൽ എല്ലാ വീട്ടിൽനിന്നും പ്രതിനിധിയുണ്ടാകും.
വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ റാഫി ജോസ് പാലിയേക്കര, വൈസ് ചെയർമാന്മാരായ പി.പി. ഡേവിസ്, സതീഷ് അപ്പുക്കുട്ടൻ, വി.എസ്. ശരത്കുമാർ, ഫിനാൻസ് ചെയർമാൻ പി.എസ്. രഘുനാഥ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

