അപകട കേന്ദ്രമായി ചിറങ്ങര ജങ്ഷൻ
text_fieldsഅപകട കേന്ദ്രമായ കൊരട്ടി ചിറങ്ങര സിഗ്നൽ ജങ്ഷൻ
കൊരട്ടി: ദേശീയപാതയിലെ ചിറങ്ങര സിഗ്നൽ ജങ്ഷനിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസവും ഇവിടെ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. റോഡിലെ ടാറിങ് അപാകതയുള്ള ഭാഗത്ത് മുന്നിലെ വാഹനം പെട്ടെന്ന് വേഗത കുറച്ചതാണ് കൂട്ടിയിടിക്ക് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പലതവണ ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നുണ്ട്. എറണാകുളം ട്രാക്കിൽ മാത്രമല്ല, തൃശൂർ ട്രാക്കിലും അപകടം ഉണ്ടാകാറുണ്ട്. സിഗ്നൽ ലൈറ്റ് ശ്രദ്ധിക്കാതെ പോകുന്നവരാണ് ഇങ്ങനെ അപകടത്തിൽ പെടുന്നത്. മഞ്ഞ സിഗ്നൽ ലൈറ്റിൽ മാത്രം ശ്രദ്ധിച്ച് സിഗ്നൽ മറികടക്കാമെന്ന പ്രതീക്ഷയിൽ പാഞ്ഞ് മുന്നിൽ നിർത്തിയ വാഹനത്തിൽ ഇടിക്കുന്നവരും ഉണ്ട്.
വാഹനങ്ങൾ അതിവേഗം കടന്നു പോകുന്ന ചിറങ്ങര ജങ്ഷൻ പൊതുവേ അപകടമേഖലയാണ്. മഴക്കാലം വന്നെത്തിയതോടെ അപകടങ്ങൾ കൂടിയിട്ടുണ്ട്. ഇരുവശത്തേക്കുമുള്ള സർവിസ് റോഡിൽ നിന്ന് വാഹനങ്ങൾ കയറി വരുന്നതും അവിടേക്ക് അപ്രതീക്ഷിതമായി തിരിച്ചുവിടുന്നതും മറ്റൊരു കാരണമാണ്. ജങ്ഷനിൽ കിഴക്കോട്ട് തിരുമുടിക്കുന്നിലേക്കും പടിഞ്ഞാറോട്ട് വെസ്റ്റ് കൊരട്ടി ഭാഗത്തേക്കും ക്രോസിങ് ഉണ്ട്. ചിലപ്പോൾ ഇവിടത്തെ സിഗ്നലുകൾ തകരാറാവുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

