Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിറങ്ങര റെയിൽവേ...

ചിറങ്ങര റെയിൽവേ മേൽപാലം: നിർമാണം ഇഴയുന്നു

text_fields
bookmark_border
ചിറങ്ങര റെയിൽവേ മേൽപാലം: നിർമാണം ഇഴയുന്നു
cancel
camera_alt

മേ​ൽ​പാ​ലം നി​ർ​മാ​ണം ന​ട​ക്കു​ന്ന ചി​റ​ങ്ങ​ര റെ​യി​ൽ​വേ ഗേ​റ്റ്

കൊ​ര​ട്ടി: ചി​റ​ങ്ങ​ര റെ​യി​ൽ​വേ മേ​ൽ​പാ​ലം നി​ർ​മാ​ണം നീ​ളു​ന്ന​തി​നാ​ൽ ജ​നം ദു​രി​ത​ത്തി​ൽ. വെ​സ്​​റ്റ്​ കൊ​ര​ട്ടി, അ​ന്ന​മ​ന​ട, കാ​ടു​കു​റ്റി മേ​ഖ​ല​യി​ലേ​ക്കും തി​രി​ച്ചും പോ​കേ​ണ്ട നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് വ​ല​യു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ച​താ​ണ് ദു​രി​ത​മാ​യ​ത്. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കൊ​ര​ട്ടി ജ​ങ്ഷ​ൻ വ​ഴി കി​ലോ മീ​റ്റ​റു​ക​ൾ ചു​റ്റി​യാ​ണ് പ​ല​രും പോ​വു​ന്ന​ത്. മേ​ൽ​പാ​ല​ത്തി​ന്റെ ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​രാ​ർ പ്ര​കാ​രം 2022 ജ​നു​വ​രി​യി​ലാ​ണ് പ​ണി പൂ​ർ​ത്തി​യാ​വേ​ണ്ടി​യി​രു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ആ​വേ​ശ​ത്തോ​ടെ പ്ര​വൃ​ത്തി ന​ട​ന്നി​രു​ന്നു.

പി​ന്നെ ഇ​ഴ​ഞ്ഞു. അ​ങ്ങ​നെ ഒ​രു വ​ർ​ഷം വൈ​കി. പി​ന്നീ​ട് 2023 ജ​നു​വ​രി​യി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ പി​ന്നെ​യും ഒ​മ്പ​തു മാ​സ​മാ​യി​ട്ടും പൂ​ർ​ത്തി​യാ​യി​ല്ല. ദേ​ശീ​യ​പാ​ത​യോ​ര​ത്തു​നി​ന്നും കൊ​ര​ട്ടി ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള ര​ണ്ട് ഭാ​ഗ​ങ്ങ​ളു​ടെ നി​ർ​മാ​ണം വ​ള​രെ മു​മ്പ് പൂ​ർ​ത്തി​യാ​യ​താ​ണ്. റെ​യി​ൽ​വേ പാ​ള​ത്തി​ന് മു​ക​ളി​ൽ പാ​ലം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന പ്ര​വൃ​ത്തി​യി​ലാ​ണ് കാ​ല​താ​മ​സം. മേ​ൽ​പാ​ല​ത്തി​ന്റെ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് തൂ​ണു​ക​ളും ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പൈ​ലി​ങ്ങി​ന്റെ ഭാ​ഗ​മാ​യി ലെ​വ​ൽ ക്രോ​സ് പൂ​ർ​ണ​മാ​യി അ​ട​ച്ച​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ക​ഷ്ട​കാ​ലം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DelayChirangara BridgeConsrtruction
News Summary - Chirangara Bridge Construction On delay
Next Story