പിതാവിന്റെ പേരിൽ റോഡ് നിർമിച്ച് മക്കൾ
text_fieldsഅമ്മാടത്ത് വർക്കി പൊറിഞ്ചുവിന്റെ പേരിൽ മക്കൾ നിർമിച്ച റോഡ് മകൻ പി.പി. ജോയ് ഉദ്ഘാടനം ചെയ്യുന്നു
ചേർപ്പ്: അച്ഛന്റെ ഓർമക്ക് അഞ്ചുലക്ഷം രൂപ ചെലവിൽ റോഡ് നിർമിച്ച് മക്കൾ. പാറളം അമ്മാടം സ്വദേശിയും പ്രമുഖ കർഷകനുമായിരുന്ന പെല്ലിശ്ശേരി വർക്കി പൊറിഞ്ചുവിന്റെ സ്മരണക്ക് അമ്മാടം കോട്ടയിൽ മഠം വഴിയിൽ സ്വന്തം സ്ഥലത്ത് 150 മീറ്റർ ടൈൽ വിരിച്ച റോഡാണ് മക്കൾ നിർമിച്ചത്. വർക്കി പൊറിഞ്ചു റോഡ് എന്ന് പേരുമിട്ടു. മൂത്തമകൻ പി.പി. ജോയ് നാട മുറിച്ച് റോഡ് ഉദ്ഘാടനം ചെയ്തു.
പി.പി. ബാബു അധ്യക്ഷത വഹിച്ചു. പി.പി. ടോമി, പി.പി. ഡേവീസ്, പി.പി. ജോസ്, പി.പി. ടോമി, വിൻസെൻറ് ഊക്കൻ, കുസുമം ആൻറണി, മിനി ആൻറണി, ലിംല വിൽസൺ, മാഗി ജോയ്, ആനി ജോസ്, ഫിലോമിന ബാബു, എൽസി ഡേവീസ്, ടെസ്സി ടോമി എന്നിവർ സംസാരിച്ചു. മധുരപലഹാര വിതരണവും നടന്നു. 33 വർഷം മുമ്പാണ് വർക്കി പൊറിഞ്ചു മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

