Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രെഡ്ജിങ് മെഷീനുകളും ഹാങ്കറുകളും പഴയ വള്ളങ്ങളും തള്ളി; ചേറ്റുവ പുഴയിൽ മത്സ്യബന്ധനം അസാധ്യമെന്ന് തൊഴിലാളികൾ

text_fields
bookmark_border
പുഴ സംരക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു)
ഡ്രെഡ്ജിങ് മെഷീനുകളും ഹാങ്കറുകളും പഴയ വള്ളങ്ങളും തള്ളി; ചേറ്റുവ പുഴയിൽ മത്സ്യബന്ധനം അസാധ്യമെന്ന് തൊഴിലാളികൾ
cancel
camera_alt

ഉൾനാടൻ മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഏങ്ങണ്ടിയൂർ യൂനിറ്റ് യോഗം ജില്ല സെക്രട്ടറി എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വാടാനപ്പള്ളി: ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ആശ്രയമായ ചേറ്റുവ പുഴയെ സംരക്ഷിക്കണമെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഏങ്ങണ്ടിയൂർ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ചേറ്റുവപുഴ മത്സ്യബന്ധനം സാധ്യമല്ലാത്ത വിധത്തിലേക്ക് മാറിയിരിക്കുകയാണ്. നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി ഉപേക്ഷിച്ച ഡ്രെ ഡ്ജിങ് മെഷീനുകളും ഹാങ്കറുകളും പാലം പണിയുടെ ഭാഗമായി പുഴയിൽ തള്ളിയ മണ്ണും ചേറ്റുവ മുതൽ അഴിമുഖം വരെ രൂപപ്പെട്ട മണൽത്തിട്ടകളും മത്സ്യബന്ധനത്തിന് വലിയ തടസ്സം സൃഷ്ടിക്കുകയാണ്.

ഒപ്പം കാലങ്ങളായി ഉപേക്ഷിക്കപ്പെട്ടിട്ടുള്ള ഉപയോഗശൂന്യമായ വള്ളങ്ങൾ പുഴയിൽ പലയിടങ്ങളിലും മുങ്ങിക്കിടക്കുന്നതും സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് തൊഴിലിൽ ഏർപ്പെടാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ പ്രതിസന്ധികൾ അടിയന്തരമായി പരിഹരിച്ച് ചേറ്റുവ പുഴയെ മത്സ്യബന്ധനത്തിന് സാധ്യമാക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ സമരങ്ങളിലേക്ക് നീങ്ങാനും മത്സ്യത്തൊഴിലാളികളിൽനിന്ന് ഒപ്പുശേഖരണം നടത്തി ജില്ലാ കലക്ടർക്ക് നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു.

മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ആർ. സാംബശിവൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡൻറ് കെ.എച്ച്. സുൽത്താൻ, സന്തോഷ് കേരാച്ചൻ, ആർ.എ. സെയ്ഫുള്ള, ടി.ബി. ബാബു, മിനിമോൾ രാജു, തങ്കബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.ബി. ബാബു (സെക്രട്ടറി) പി.എസ്. സജീവ് (പ്രസിഡൻറ്) വി.എം. അഷറഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chetuva River Fishing Hit by Dumped Waste
Next Story