വേലിയിറക്കത്തിൽ ചേറ്റുവ പുഴയിൽ വെള്ളം ഉൾവലിഞ്ഞു; വള്ളം ഇറക്കാനാകാതെ മത്സ്യത്തൊഴിലാളികൾ
text_fieldsചേറ്റുവ: വേലിയിറക്കത്തിന് വെള്ളം ഉൾവലിഞ്ഞതോടെ ചേറ്റുവ പുഴയിൽ ചളിയും മണ്ണും നിറഞ്ഞ് വള്ളം ഇറക്കാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. രാവിലെയാണ് പുഴയിലെ വെള്ളം ഉൾവലിഞ്ഞത്. മണിക്കൂറുകളോളം ഈ സ്ഥിതിയാണ്.
പുഴ കരയായി മാറിയതോടെ മത്സ്യബന്ധനത്തിന് പോകാനായില്ല. ചേറ്റുവ പുഴയിലെ ചളിയും മണ്ണും നീക്കം ചെയ്യാത്തതാണ് ഈ അവസ്ഥക്ക് കാരണം.
പുഴയിൽ അടിഞ്ഞ ചളിയും മണ്ണും നീക്കം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.ചളിയും മണ്ണും നീക്കി പുഴയെ സംരക്ഷിക്കാൻ ജനപ്രതിനിധികളോ, ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരോ ശ്രമിക്കുന്നില്ല എന്നത് ഏറെ ഖേദകരമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

