Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേറ്റുപുഴ അപകടം; ഡി.വൈ.എഫ്.ഐയും ബസ് ജീവനക്കാരുമായി സംഘർഷം

text_fields
bookmark_border
ചേറ്റുപുഴ അപകടം; ഡി.വൈ.എഫ്.ഐയും ബസ് ജീവനക്കാരുമായി സംഘർഷം
cancel
camera_alt

കുന്നത്തങ്ങാടിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ബസ്ജീവനക്കാരും തമ്മിലുണ്ടായ കൈയാങ്കളി പൊലീസ് ഇടപെട്ട് ഒഴിവാക്കുന്നു

അരിമ്പൂർ: ചേറ്റുപുഴയിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചതിനെ തുടർന്ന് കുന്നത്തങ്ങാടി സെന്ററിൽ ഡി.വൈ.എഫ്.ഐ ലഘുലേഖ വിതരണം ചെയ്തതതോടെ സംഘർഷം. കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഇതേ തുടർന്ന് ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബസുകാരുടെ മരണപ്പാച്ചിലിനെതിരെ തിങ്കളാഴ്ച രാവിലെ കുന്നത്തങ്ങാടിയിൽ ബസ് ജീവനക്കാർക്ക് ലഘുലേഖ വിതരണം നടത്തിയത്.

ഇതിനെതിരെ ഒരു സ്വകാര്യ ബസ് ജീവനക്കാർ ബസ് റോഡിൽ നിർത്തിയിട്ടു. ബസുകളിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും അവരെ ബുദ്ധിമുട്ടിച്ച് പിന്നാലെ വന്ന ബസുകളും റോഡിൽ നിർത്തി. ഇതോടെ നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി. പ്രതിഷേധത്തിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കിടയിലേക്ക് ബസ് ജീവനക്കാർ പാഞ്ഞടുക്കുകയും വെല്ലുവിളിക്കുകയും ചെയ്തതോടെ സംഘർഷാവസ്ഥയായി. കൈയാങ്കളിയുടെ വക്കിലെത്തിയതോടെ അന്തിക്കാട് പൊലീസ് ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കുകയായിരുന്നു.

പൊലീസ് ഇടപെടലിന്റെ ഭാഗമായി ബസുകൾ റോഡിൽനിന്ന് മാറ്റി. സമാധാനപരമായി നടത്തിയ സമരത്തിനെതിരെ ഇഷാനിയ ബസ് ജീവനക്കാർ ചെയ്‌ത പ്രവൃത്തിയാണ് മിന്നൽ പണിമുടക്കിലേക്ക് നയിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. യാത്രക്കാർ പെരുവഴിയിലായതോടെ ബസ് ഓടിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം പാളി. യാത്രക്കാരുടെ ജീവനെടുത്തുള്ള മത്സരയോട്ടം നിർത്തണമെന്നാവശ്യപ്പെട്ടുള്ള ലഘുലേഖ വിതരണമാണ് നടന്നതെന്ന് ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് പ്രസിഡന്റ് കെ. സച്ചിൻ, വി.പി. പ്രേംശങ്കർ പി.എസ്. മിഥുൻ, എ.എം. ഗായത്രി, ഗസിൽ, എം.എസ്. വൈശാഖ് എന്നിവർ പറഞ്ഞു. പകടമുണ്ടാക്കുന്ന മറ്റു വാഹനങ്ങൾ തടയാതെ ബസുകൾ മാത്രം തടയുന്ന നടപടി ശരിയല്ലെന്ന് മേഖല ബസ് തൊഴിലാളി സഹായ സമിതി പറഞ്ഞു.

ബസ് ജീവനക്കാർ ഡി.വൈ.എഫ്.ഐ വനിത നേതാക്കളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി

അരിമ്പൂർ: ബസ് ജീവനക്കാർ ഡി.വൈ.എഫ്.ഐ വനിതാ നേതാക്കളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ചേറ്റുപുഴയിൽ ബസ് തട്ടി വീണ സ്കൂട്ടർ യാത്രക്കാരി ബസ് കയറി മരിച്ചതിൽ പ്രതിഷേധിച്ച് കുന്നത്തങ്ങാടി സെന്ററിൽ തിങ്കളാഴ്ച രാവിലെ ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ബസ് ജീവനക്കാർക്ക് ലഘുലേഖ വിതരണം ചെയ്യുന്നതിനിടയിലാണ് സംഭവം. ഇത് സംബന്ധിച്ച് ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി എക്സിക്യുട്ടീവ് അംഗം അന്തിക്കാട്ടു പറമ്പിൽ ഗായത്രി മാധവൻ അന്തിക്കാട് സി.ഐക്ക് പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chettupuzha Accident Sparks DYFI-Bus Staff Clash
Next Story