Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightCheruthuruthichevron_rightവീട്ടുമുറ്റത്ത്...

വീട്ടുമുറ്റത്ത് കൊലവിളിയോടെ കാട്ടാന

text_fields
bookmark_border
വീട്ടുമുറ്റത്ത് കൊലവിളിയോടെ കാട്ടാന
cancel
camera_alt

പാ​ഞ്ഞാ​ൾ ഉ​തു​വ​ടി പ​ള്ളി​ക്ക് സ​മീ​പം പ​രേ​ത​നാ​യ റി​ൻ​സ​ന്റെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ എ​ത്തി​യ കാ​ട്ടാ​ന

ചെറുതുരുത്തി: വീട്ടുമുറ്റത്ത് കൊലവിളിയോടെ നിൽക്കുന്ന ഭീമൻ കാട്ടാനയെ കണ്ട് ഭയന്ന് കുടുംബം. ഏത് സമയത്തും ആക്രമിക്കുമെന്ന ഭീതിയിൽ ജീവൻ പണയം വെച്ച് മൂന്നര മണിക്കൂർ ഉറങ്ങാതെ ഇരുന്നു ആ കുടുംബം. പാഞ്ഞാൾ ഉതുവടി പള്ളിക്ക് സമീപം താമസിക്കുന്ന നെയ്യൻ വർഗീസിന്റെ മകൻ പരേതനായ റിൻസന്റെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഈ കുടുംബത്തെയും നാട്ടുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കാട്ടാന ജനവാസമേഖലയിൽ ഇറങ്ങുന്നത്.

സമീപവാസികളെ ഫോണിൽ വിളിച്ചാൽ ആർക്കും ഈ ഘട്ടത്തിൽ എത്താൻ കഴിയുകയില്ല. തുടർന്ന് മൂന്നര മണിക്കൂറോളം കുടുംബം ഉറങ്ങാതെ ഇരുന്നു. ആറു മണിയോടെയാണ് ആന സ്ഥലം വിട്ടത്. സമാന രീതിയിൽ ഞായറാഴ്ച പുലർച്ചെയും വീടിന്റെ ചുറ്റുമതിൽ പൂർണമായും തകർത്ത് അകത്തുകയറിയ ആന പറമ്പിലെ ചക്കയും മാങ്ങയും വാഴയുമടക്കം കൃഷികളും നശിപ്പിച്ചിരുന്നു. എന്നാൽ, തുടർച്ചയായി രണ്ടു ദിവസവും വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരോ മറ്റ് അധികാരികളോ സ്ഥലത്തെത്തി‍യില്ലെന്ന് ആക്ഷേപമുണ്ട്. ഞായറാഴ്ച രാവിലെ തന്നെ പഞ്ചായത്ത് മെമ്പറെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:backyardThrissurWild Elephant
News Summary - Wild elephant roaring in the backyard
Next Story