ജനാരവങ്ങളിൽ കൊട്ടിക്കയറിയ വിനീഷ് തെരഞ്ഞെടുപ്പാരവങ്ങൾക്ക് നടുവിലാണ്
text_fieldsചെറുതുരുത്തി: ജനാരവങ്ങളിൽ കൊട്ടിക്കയറിയ വിനീഷ് ഇപ്പോൾ തെരഞ്ഞെടുപ്പാരവങ്ങൾക്കു നടുവിലാണ്. സി.പി.എമ്മിെൻറ സജീവ പ്രവർത്തകനുമായ വിനീഷ് മേക്കാട്ടുപടിയെ അറിയാത്ത ആഘോഷ പ്രേമികളുണ്ടാകില്ല. 15ാം വയസ്സിലാണ് ചെണ്ടയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
അധ്യാപകൻ കൂടിയായ വിനീഷിന് അത്രതന്നെ പ്രിയപ്പെട്ടതാണ് ചെണ്ടമേളവും. തദ്ദേശ െതരഞ്ഞെടുപ്പിൽ വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽനിന്ന് ജനവിധി തേടുന്ന വിനീഷ് സാമൂഹിക-സാംസ്കാരിക-കലാ രംഗങ്ങളിലും ഒരുപോലെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രളയം നാടിനെ നടുക്കിയപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ കാസർകോടു മുതൽ അനന്തപുരി വരെ കൊട്ടിക്കയറി സമൂഹത്തോടുള്ള കടപ്പാട് തെളിയിക്കാനും ഈ യുവാവിന് കഴിഞ്ഞു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ശിങ്കാരിമേളം അവതരിപ്പിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും കലാമികവ് പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കന്നിയങ്കമാണെങ്കിലും വിനീഷിന് വിജയത്തെക്കുറിച്ച് ഒരു ആശങ്കയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

