ചെറുതുരുത്തി പഞ്ചായത്ത് വളപ്പിലെ വാഹനങ്ങൾക്ക് ശാപമോക്ഷം
text_fieldsവള്ളത്തോൾ നഗർ പഞ്ചായത്ത് വളപ്പിലെ വാഹനങ്ങൾ നീക്കുന്നു
ചെറുതുരുത്തി: പഞ്ചായത്ത് വളപ്പിൽ പിടിച്ചിട്ട വാഹനങ്ങൾക്ക് ശാപമോക്ഷം. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിലായി പിടിച്ച വാഹനങ്ങൾ ലേലം വിളിച്ച് കൊണ്ടുപോകുന്ന നടപടിക്ക് തുടക്കമായി. വാഹനങ്ങൾ മാറ്റാത്തത് സംബന്ധിച്ച് നിരവധി തവണ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
വള്ളത്തോൾ നഗർ പഞ്ചായത്ത് വളപ്പിലും കൊച്ചിൻ പാലത്തിന് സമീപവുമാണ് 1006 വാഹനങ്ങൾ പിടിച്ചിട്ടിരിക്കുന്നത്. ഇതിൽ അധികവും രേഖയില്ലാത്ത വാഹനങ്ങളാണ്.
160 വാഹനങ്ങളുടെ ലേലം പാലക്കാട് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനി വിളിച്ചെടുത്തു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് വളപ്പിലെ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ചും ഗ്യാസ് കട്ടർ ഉപയോഗിച്ചും മുറിച്ചു നീക്കുകയാണ്. ഏക്കർ കണക്കിന് സ്ഥലത്ത് തുരുമ്പുപിടിച്ച വാഹനങ്ങൾ കിടക്കുന്നതിനാൽ പഞ്ചായത്ത് വളപ്പിൽ വികസനങ്ങൾ നടന്നിരുന്നില്ല.
വാഹനങ്ങൾ പോയാൽ സ്ഥലം വൃത്തിയാക്കി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ ഖാദറും മറ്റു വാർഡ് മെംബർമാരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

